സ​ർ​വോ​ദ​യം കു​ര്യ​ൻ അ​വാ​ർ​ഡ് വി​ത​ര​ണം 16ന്
Saturday, July 13, 2019 1:05 AM IST
വൈ​പ്പി​ൻ: സ​ർ​വോ​ദ​യം കു​ര്യ​ന്‍റെ 20-ാം ച​ര​മ​വാ​ർ​ഷി​ക അ​നു​സ്മ​ര​ണ​വും കു​ര്യ​ൻ സ്മാ​ര​ക അ​വാ​ർ​ഡ് വി​ത​ര​ണ​വും 16ന് ​ന​ട​ക്കും. സ​ർ​വോ​ദ​യം കു​ര്യ​ൻ സ്മാ​ര​ക ട്ര​സ്റ്റ് ആ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചി​ട്ടു​ള്ള​ത്. രാ​വി​ലെ ഒ​ന്പ​തി​നു ഞാ​റ​യ്ക്ക​ൽ ആ​ശു​പ​ത്രി​യി​ലെ രോ​ഗി​ക​ൾ​ക്കു​ള്ള ഭ​ക്ഷ​ണ വി​ത​ര​ണം ട്ര​സ്റ്റ് പ്ര​സി​ഡ​ന്‍റ് പോ​ൾ ജെ. ​മാ​ന്പി​ള്ളി ഉ​ദ്ഘാ​ട​നം ചെ​യ്യും. തു​ട​ർ​ന്ന് പ​ഞ്ചാ​യ​ത്തി​ന് സ​മീ​പ​മു​ള്ള കു​ര്യ​ൻ സ്ക്വ​യ​റി​ൽ കു​ര്യ​ന്‍റെ പ്ര​തി​മ​യി​ൽ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തും.
വൈ​കു​ന്നേ​രം മൂ​ന്നി​ന് മാ​ഞ്ഞൂ​രാ​ൻ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ന്ന അ​നു​സ്മ​ര​ണ സ​മ്മേ​ള​നം എ​സ്. ശ​ർ​മ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. ട്ര​സ്റ്റ് പ്ര​സി​ഡ​ന്‍റ് പോ​ൾ ജെ. ​മാ​ന്പി​ള്ളി അ​ധ്യ​ക്ഷ​നാ​കും.
മി​ക​ച്ച ആ​തു​ര​സേ​വ​ന​ത്തി​നു ഈ ​വ​ർ​ഷ​ത്തെ കു​ര്യ​ൻ സ്മാ​ര​ക അ​വാ​ർ​ഡി​നു അ​ർ​ഹ​നാ​യ അ​രൂ​ർ ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് സേ​വ്യ​ർ പോ​ത്തം​പ​ള്ളി​ക്ക് മു​ൻ മ​ന്ത്രി ഡൊ​മ​നി​ക്ക് പ്ര​സ​ന്‍റേ​ഷ​ൻ അ​വാ​ർ​ഡ് സ​മ്മാ​നി​ക്കും. 10001 രൂ​പ​യും പു​ര​സ്കാ​ര​വും പ്ര​ശ​സ്തി പ​ത്ര​വും അ​ട​ങ്ങു​ന്ന​താ​ണ് അ​വാ​ർ​ഡ്. വി​ദ്യാ​ഭ്യാ​സ പു​ര​സ്കാ​രം സി​പ്പി പ​ള്ളി​പ്പു​റം സ​മ്മാ​നി​ക്കും. ക​ലാ​പ്ര​തി​ഭ​ക​ളെ മ​ജ്നു കോ​മ​ത്ത് ആ​ദ​രി​ക്കും. ഇ​തി​നൊ​പ്പം ചി​കി​ത്സാ സ​ഹാ​യ വി​ത​ര​ണ​വും പ​ഠ​നോ​പ​ക​ര​ണ വി​ത​ര​ണ​വും ഉ​ണ്ടാ​കും.