പ​ള്ളി​ക്ക​രയിലെ ഇ​ടു​ങ്ങി​യ ക​ലു​ങ്ക് വാ​ഹ​നയാ​ത്രക്കാർ​ക്കു ഭീ​ഷ​ണി
Saturday, July 13, 2019 1:05 AM IST
കി​ഴ​ക്ക​മ്പ​ലം: പ​ള്ളി​ക്ക​ര പ​വ​ർ​ഗ്രി​ഡി​നു സ​മീ​പ​ത്തെ ഇ​ടു​ങ്ങി​യ ക​ലു​ങ്ക് വാ​ഹ​ന യാ​ത്രക്കാ​ർ​ക്ക് ഭീ​ഷ​ണി​യാ​കു​ന്നു. റോ​ഡി​ന്‍റെ മ​റ്റു ഭാ​ഗ​ങ്ങ​ളി​ൽ സാ​മാ​ന്യം വീ​തി​യു​ണ്ടെ​ങ്കി​ലും ക​ലു​ങ്കു​ള്ള ഭാ​ഗ​ത്തെ​ത്തു​മ്പോ​ൾ റോ​ഡ് ഇ​ടു​ങ്ങു​ന്ന​ത് മൂ​ലം അ​പ​ക​ട​ങ്ങ​ൾ വ​ർ​ധി​ക്കു​ക​യാ​ണ്. ര​ണ്ടു വ​ലി​യ വാ​ഹ​ന​ങ്ങ​ൾ​ക്ക് ഒ​രേ​സ​മ​യം ഇ​തി​ലൂ​ടെ ക​ട​ന്നു​പോ​കാ​ൻ സാ​ധി​ക്കി​ല്ല.
റോ​ഡി​ന്‍റെ മ​റ്റു ഭാ​ഗ​ങ്ങ​ളി​ൽ ആ​വ​ശ്യ​ത്തി​നു വീ​തി​യു​ള്ള​തി​നാ​ൽ വേ​ഗ​ത്തി​ൽ വാ​ഹ​നം ഓ​ടി​ച്ചു വ​രു​ന്ന​വ​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ക​യാ​ണ്. പ​ള്ളി​ക്ക​ര ജം​ഗ്ഷ​നി​ൽനി​ന്നു കാ​ക്ക​നാ​ടേ​ക്ക് തി​രി​യു​ന്ന ജം​ഗ്ഷ​നി​ൽ രാ​വി​ലെ​യും വൈ​കു​ന്നേ​ര​വും ഗ​താ​ഗ​ത​ക്കു​രു​ക്ക് രൂ​ക്ഷ​മാ​ണ്.
ഇ​ടു​ങ്ങി​യ ജം​ഗ്ഷ​നാ​യ​തി​നാ​ൽ വ​ലി​യ വാ​ഹ​ന​ങ്ങ​ൾ ഏ​റെ പ​ണി​പ്പെ​ട്ടാ​ണ് ഇ​തു​വ​ഴി ക​ട​ന്നു പോ​കു​ന്ന​ത്. ലോ ​ഫ്ലോ​ർ ബ​സു​ക​ളാ​ണ് തി​രി​യു​വാ​ൻ ഏ​റെ പാ​ടു​പെ​ടു​ന്ന​ത്.
പ​ള്ളി​ക്ക​ര ജം​ഗ്ഷ​നു സ​മീ​പ​മു​ള്ള ആ​നാ​ട​ത്ത് പാ​ടം റോ​ഡ് പ​ള്ളി​ക്ക​ര പ​വ​ർ ഗ്രി​ഡി​നു സ​മീ​പ​ത്താ​യി എ​ത്തി​ക്കാ​വു​ന്ന ബൈ​പാ​സ് റോ​ഡ് നി​ർ​മി​ച്ചാ​ൽ ഇ​വി​ടു​ത്തെ ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് പ​രി​ഹാ​ര​മാ​കും. ഒ​രു കി​ലോ​മീ​റ്റ​ർ താ​ഴെ മാ​ത്രം വ​രു​ന്ന ഈ ​റോ​ഡി​ന്‍റെ നി​ർ​മാ​ണ​ത്തി​ന് കു​ന്ന​ത്തു​നാ​ട് പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ശ്ര​മം ന​ട​ത്തി​യെ​ങ്കി​ലും ന​ട​പ​ടി​യാ​യി​ല്ല.
റോ​ഡ് നി​ർ​മാ​ണ​ത്തി​ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഫ​ണ്ടും വാ​ഗ്ദാ​നം ചെ​യ്തി​ട്ടു​ണ്ട്. കു​റ​ച്ചു സ്ഥ​ലം മാ​ത്ര​മാ​ണ് ഈ ​റോ​ഡു​ക​ൾ​ക്കാ​യി ഏ​റ്റെ​ടു​ക്കേ​ണ്ടി വ​രു​ന്ന​ത്. കൂ​ടാ​തെ പ​വ​ർ ഗ്രി​ഡി​നു സ​മീ​പ​ത്തു നി​ന്നു ച​ന്ത​ക്ക​ട​വ് വ​ഴി മാ​ർ​ക്ക​റ്റ് ജം​ഗ്ഷ​നി​ലേ​ക്ക് റോ​ഡ് നി​ർ​മി​ക്കാ​നു​ള്ള പ​ദ്ധ​തി​യും ഉ​ണ്ടെ​ങ്കി​ലും പ​ഞ്ചാ​യ​ത്ത് വേ​ണ്ട ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ള്ളു​ന്നി​ല്ല.
പ​ള്ളി​ക്ക​ര ജം​ങ്ഷ​നി​ലെ കു​രി​ശു​പ​ള്ളി റോ​ഡ് വി​ക​സ​ന​ത്തി​നാ​യി വി​ട്ടു ന​ൽ​കാ​മെ​ന്ന് പ​ള്ളി​ക്ക​ര ക​ത്തീ​ഡ്ര​ൽ നേ​ര​ത്തെ തീ​രു​മാ​നം എ​ടു​ത്തെ​ങ്കി​ലും പ​ഞ്ചാ​യ​ത്ത് ഭാ​ഗ​ത്ത് നി​ന്ന് ന​ട​പ​ടി​യി​ല്ലാ​ത്ത​തി​നാ​ൽ വി​ക​സ​നം വ​ഴി​മു​ട്ടു​ന്നെ​ന്നാ​ണ് ആ​ക്ഷേ​പം.