നാ​ലാ​ഴ്ച​യ്ക്ക​കം റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്ക​ണ​മെ​ന്ന് ക​മ്മീ​ഷ​ന്‍
Saturday, July 13, 2019 1:05 AM IST
കൊ​ച്ചി: മ​ഴ പെ​യ്താ​ല്‍ വീ​ടി​നു​ള്ളി​ൽ മ​ലി​ന​ജ​ലം ക​യ​റു​ന്ന തൃ​പ്പൂ​ണി​ത്തു​റ ക​ണ്ണം​കു​ള​ങ്ങ​ര ഗ്രാ​മ​ത്തി​ലെ 20 കു​ടും​ബ​ങ്ങ​ളു​ടെ ദു​ര​വ​സ്ഥ​യെ കു​റി​ച്ച് ജി​ല്ലാ ക​ള​ക്ട​റും തൃ​പ്പൂ​ണി​ത്തു​റ ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി​യും പ​രി​ശോ​ധ​ന ന​ട​ത്തി റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ. പ​രി​ഹാ​ര മാ​ര്‍​ഗ​ങ്ങ​ള്‍ സ​ഹി​തം നാ​ലാ​ഴ്ച​യ്ക്ക​കം റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്ക​ണ​മെ​ന്നാ​ണ് സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ അ​ധ്യ​ക്ഷ​ന്‍ ജ​സ്റ്റീ​സ് ആ​ന്‍റ​ണി ഡൊ​മി​നി​ക് നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്. മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ വ​ന്ന വാ​ര്‍​ത്ത​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ക​മ്മീ​ഷ​ൻ സ്വ​മേ​ധ​യാ ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ലാ​ണ് ന​ട​പ​ടി.
ക​ണ്ണം​കു​ള​ങ്ങ​ര പാ​ണ്ടി പ​റ​മ്പ് റോ​ഡി​ല്‍ താ​മ​സി​ക്കു​ന്ന 20 ഓ​ളം വീ​ട്ടു​കാ​ർ ഈ ​ദു​രി​തം അ​നു​ഭ​വി​ക്കാ​ൻ തു​ട​ങ്ങി​യി​ട്ട് മൂ​ന്നു വ​ര്‍​ഷ​ങ്ങ​ളാ​യി. മ​ഴ തു​ട​ങ്ങി​യാ​ൽ വീ​ടു​ക​ളി​ല്‍ മ​ലി​ന​ജ​ലം ക​യ​റി ദു​ര്‍​ഗ​ന്ധം നി​റ​ഞ്ഞ് വീ​ട്ടി​ല്‍ താ​മ​സി​ക്കാ​ന്‍ ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലാ​കും.
വെ​ള്ളം പു​റ​ത്തേ​ക്ക് ഒ​ഴു​കി​യി​രു​ന്ന തോ​ട് സ്വ​കാ​ര്യ വ്യ​ക്തി​ക​ള്‍ കെ​ട്ടി​യ​ട​ച്ച​താ​ണ് വെ​ള്ള​പ്പൊ​ക്ക​ത്തി​ന് കാ​ര​ണം. കോ​ട​തി വി​ധി​യെ തു​ട​ര്‍​ന്ന് വെ​ള്ളം ഒ​ഴു​കി പോ​കാ​ന്‍ 99ല്‍ ​ന​ഗ​ര​സ​ഭ വ​ലി​യ പൈ​പ്പ് സ്ഥാ​പി​ച്ചെ​ങ്കി​ലും അ​തും ചി​ല​ര്‍ അ​ട​ച്ച​താ​യി നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു.
സ്ഥ​ലം വി​ട്ടു​കി​ട്ടി​യാ​ല്‍ ഓ​ട നി​ർ​മി​ച്ച് വെ​ള്ള​പ്പൊ​ക്ക​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണാ​മെ​ന്നാ​ണ് ന​ഗ​ര​സ​ഭ പ​റ​യു​ന്ന​ത്.