തൊ​ണ്ടി​ല​ങ്ങാ​ടി​യി​ൽ തെ​രു​വു​നാ​യ ശ​ല്യം രൂ​ക്ഷം
Saturday, July 13, 2019 1:07 AM IST
‌ആ​മ്പ​ല്ലൂ​ർ: തൊ​ണ്ടി​ല​ങ്ങാ​ടി​യി​ൽ ജ​ന​ജീ​വി​ത​ത്തി​നു ഭീ​ഷ​ണി​യാ​യി തെ​രു​വു​നാ​യ്ക്കൂ​ട്ടം. കാ​ഞ്ഞി​ര​മ​റ്റം - തൊ​ണ്ടി​ല​ങ്ങാ​ടി തീ​ര​ദേ​ശ റോ​ഡ് നാ​യ​ക​ളു​ടെ വി​ഹാ​ര​കേ​ന്ദ്ര​മാ​യി മാ​റു​ക​യാ​ണ്. സ്കൂ​ൾ കു​ട്ടി​ക​ള​ട​ക്കം കാ​ൽ​ന​ട​യാ​ത്ര​ക്കാ​രു​ള്ള റോ​ഡ് നാ​യ​ക​ളാ​ൽ നി​റ​ഞ്ഞ​തോ​ടെ മാ​താ​പി​താ​ക്ക​ളും ഭ​യ​ത്തി​ലാ​ണ്. ഇ​രു​ച​ക്ര​വാ​ഹ​ന യാ​ത്രി​ക​ർ​ക്കും ഇ​വ ഭീ​ഷ​ണി​യാ​ണ്. ര​ണ്ടാ​ഴ്ച​ മു​ന്പ് നാ​യ​യു​ടെ ക​ടി​യേ​റ്റ ഗൃ​ഹ​നാ​ഥ​ൻ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ആ​ശു​പ​ത്രി​യി​ലാ​ണ്.