ഡ​യാ​ലി​സി​സ് യൂ​ണി​റ്റ് 21ന് ​പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കും
Saturday, July 13, 2019 1:07 AM IST
മൂ​വാ​റ്റു​പു​ഴ: മൂ​വാ​റ്റു​പു​ഴ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ ഡ​യാ​ലി​സി​സ് യൂ​ണി​റ്റ് 21ന് ​പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് മ​ന്ത്രി കെ.​കെ. ഷൈ​ല​ജ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ഡ​യാ​ലി​സി​സ് യൂ​ണി​റ്റ് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​ന്ന​തോ​ടെ വ​ർ​ഷ​ങ്ങ​ളാ​യു​ള്ള പ്ര​ദേ​ശ​വാ​സി​ക​ളു​ടെ സ്വ​പ്ന​മാ​ണ് യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​ത്.
ആ​ധു​നീ​ക സൗ​ക​ര്യ​ങ്ങ​ളോ​ടു​കൂ​ടി പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കു​ന്ന ഡ​യാ​ലി​സി​സ് സെ​ന്‍റ​റി​ൽ ആ​റു മെ​ഷി​നു​ക​ളാ​ണ് സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഒ​രെ​ണ്ണം എ​മ​ർ​ജ​ൻ​സി കെ​യ​ർ യൂ​ണി​റ്റി​നാ​യി മാ​റ്റി​വ​യ്ക്കും. ഒ​രേ സ​മ​യം അ​ഞ്ചു​പേ​ർ​ക്ക് ഡ​യാ​ലി​സി​സ് ചെ​യ്യു​ന്ന​തി​നു​ള്ള സൗ​ക​ര്യ​മാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ഒ​രു ഡോ​ക്ട​ർ, മൂ​ന്നു ടെ​ക്നി​ഷ്യ​ൻ, പ​രി​ശീ​ല​നം ല​ഭി​ച്ച ന​ഴ്സു​മാ​ർ എ​ന്നി​വ​രു​ൾ​പ്പെ​ടെ പ​ത്തു ജീ​വ​ന​ക്കാ​രാ​ണ് ഡ​യാ​ലി​സി​സ് യൂ​ണി​റ്റി​ലു​ള്ള​ത്.
ഉ​ദ്ഘാ​ട​ന സ​മ്മേ​ള​നം വി​ജ​യി​പ്പി​ക്കു​ന്ന​തി​നാ​യി ആ​ശു​പ​ത്രി അ​ങ്ക​ണ​ത്തി​ൽ ചേ​ർ​ന്ന സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​ര​ണ​യോ​ഗം എ​ൽ​ദോ ഏ​ബ്ര​ഹാം എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണ്‍ ഉ​ഷ ശ​ശീ​ധ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​ആ​ശ വി​ജ​യ​ൻ, ന​ഗ​ര​സ​ഭ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ രാ​ജി ദി​ലീ​പ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. സം​ഘാ​ട​ക സ​മി​തി​യു​ടെ ചെ​യ​ർ​മാ​നാ​യി എ​ൽ​ദോ ഏ​ബ്ര​ഹാം എം​എ​ൽ​എ​യെ​യും, ക​ണ്‍​വീ​ന​റാ​യി ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണ്‍ ഉ​ഷ ശ​ശീ​ധ​ര​നെ​യും, ട്ര​ഷ​റ​റാ​യി ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ.​ആ​ശ വി​ജ​യ​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു.