കാ​ലി​ച്ച​ന്ത സു​ഗ​മ​മാ​യി ന​ട​ക്കും: ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ
Saturday, July 13, 2019 1:07 AM IST
കൂ​ത്താ​ട്ടു​കു​ളം: കാ​ലി​ച്ച​ന്ത​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​യ​ർ​ന്നു വ​ന്ന ത​ർ​ക്ക​ങ്ങ​ളും സം​ഘ​ർ​ഷ​ങ്ങ​ളും അ​വ​സാ​നി​ച്ച് സു​ഗ​മ​മാ​യി ച​ന്ത ന​ട​ത്താ​ൻ തീ​രു​മാ​ന​മാ​യ​താ​യി ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ റോ​യി ഏ​ബ്രഹാം പ​റ​ഞ്ഞു. ച​ന്ത​യി​ൽ ക​ന്നു​കാ​ലി ക​ച്ച​വ​ട​ക്കാ​രും തൊ​ഴി​ലാ​ളി​ക​ളും ത​മ്മി​ൽ ഉ​ണ്ടാ​യി​ട്ടു​ള്ള പ്ര​ശ്ന​ങ്ങ​ൾ പൂ​ർ​ണ​മാ​യി പ​രി​ഹ​രി​ക്കു​ന്ന​തി​ന് ന​ട​പ​ടി സ്വീ​ക​രി​ക്കും. ക​ന്നു​കാ​ലി മാ​ർ​ക്ക​റ്റി​ന്‍റെ സ​മ​ഗ്ര വി​ക​സ​നം ന​ട​പ്പാ​ക്കും.
മാ​ർ​ക്ക​റ്റി​ലേ​ക്കു​ള്ള റോ​ഡും അ​നു​ബ​ന്ധ ഭാ​ഗ​ങ്ങ​ളും കോ​ണ്‍​ക്രീ​റ്റ് ചെ​യ്യു​ന്ന​തി​നും, റാ​ന്പ് പു​ന​ർ​നി​ർ​മി​ക്കു​ന്ന​തി​നും ന​ഗ​ര​സ​ഭ അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന പ​ത്ത​ര ല​ക്ഷം രൂ​പ​യു​ടെ ജോ​ലി ഉ​ട​ൻ ത​ന്നെ ടെ​ൻ​ഡ​ർ ചെ​യ്യും. മാ​ർ​ക്ക​റ്റു​ക​ൾ​ക്കാ​യി ര​ണ്ടു ശു​ചി​മു​റി​ക​ൾ നി​ർ​മ്മി​ക്കു​ന്ന​തി​നു​ള്ള റീ ​ടെ​ൻ​ഡ​റും ഇ​തോ​ടൊ​പ്പം ന​ട​ത്തും. ആ​ധു​നി​ക മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​ന​നാ​യി 30 ല​ക്ഷം രൂ​പ മു​ട​ക്കി സ്ഥ​ലം വാ​ങ്ങാ​ൻ ടെ​ൻ​ഡ​ർ ന​ട​പ​ടി തു​ട​ങ്ങി​യ​താ​യും ചെ​യ​ർ​മാ​ൻ അ​റി​യി​ച്ചു.