എ​സ്ആ​ർ​വി സ്കൂ​ളി​ലെ മ്യൂ​സി​യം ആ​ർ​ഡി​ഡി ഓ​ഫീ​സാ​ക്കാ​നുള്ള നീ​ക്കത്തിൽ പ്രതിഷേധം
Saturday, July 13, 2019 1:09 AM IST
കൊ​ച്ചി: എ​റ​ണാ​കു​ളം എ​സ്ആ​ർ​വി സ്കൂ​ളി​ലെ സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി മ്യൂ​സി​യം വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ റീ​ജ​ണ​ൽ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​റു​ടെ (ആർഡിഡി) ഓ​ഫീ​സാ​ക്കാ​ൻ നീ​ക്കം ന​ട​ക്കു​ന്ന​താ​യി എ​സ്ആ​ർ​വി സ്കൂ​ൾ ഓ​ൾ​ഡ് സ്റ്റു​ഡ​ന്‍റ് അ​സോ​സി​യേ​ഷ​ൻ (ഒ​എ​സ്എ) ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.
സ്കൂ​ളി​ലെ പൂ​ർ​വ വി​ദ്യാ​ർ​ഥി​യും ഐ​എ​സ്ആ​ർ​ഒ ചെ​യ​ർ​മാ​നു​മാ​യി​രു​ന്ന ഡോ. ​ക​സ്തൂ​രി​രം​ഗ​ൻ രാ​ജ്യ​സ​ഭാ എം​പി ആ​യ​പ്പോ​ൾ അ​നു​വ​ദി​ച്ച​താ​ണ് മ്യൂ​സി​യം. 1.11 കോ​ടി രൂ​പ​യ്ക്കാ​ണ് മ്യൂ​സി​യം ഉ​ൾ​പ്പെ​ടു​ന്ന മൂ​ന്നു​നി​ല​ക്കെ​ട്ടി​ടം പൂ​ർ​ത്തി​യാ​ക്കി​യ​ത്. മ്യൂ​സി​യം ഇ​രി​ക്കു​ന്ന ര​ണ്ടു മു​റി​ക​ളാ​ണ് വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ഇ​തി​നു​ള്ള ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ചു ക​ഴി​ഞ്ഞ​താ​യാ​ണ് അ​റി​യാ​ൻ ക​ഴി​ഞ്ഞ​ത്. മു​റി​ക​ൾ വി​ട്ടു​കൊ​ടു​ക്കേ​ണ്ടി​വ​ന്നാ​ൽ ഇ​വി​ടു​ത്തെ വി​ല​പി​ടി​പ്പു​ള്ള വ​സ്തു​ക്ക​ൾ കു​ട്ടി​ക​ൾ​ക്ക് ഉ​പ​യോ​ഗി​ക്കാ​നാ​കാ​ത്ത വി​ധം ഏ​തെ​ങ്കി​ലും മു​റി​യി​ൽ പൂ​ട്ടി​യി​ടേ​ണ്ടി​വ​രു​ന്ന അ​വ​സ്ഥ​യാ​ണു​ള്ള​ത്.
നി​ല​വി​ൽ ഇ​ട​പ്പ​ള്ളി​യി​ലാ​ണ് റീ​ജ​ണ​ൽ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​റു​ടെ ഓ​ഫീ​സ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. 15 ഉ​ദ്യോ​ഗ​സ്ഥ​രു​ള്ള ഈ ​ഓ​ഫീ​സ് എ​സ്ആ​ർ​വി​യി​ലേ​ക്ക് മാ​റ്റി​സ്ഥാ​പി​ക്കു​ന്ന​തോ​ടെ കു​ട്ടി​ക​ൾ​ക്ക് ഓ​ടി​ക്ക​ളി​ക്കാ​നു​ള്ള സ്ഥ​ലം ക്ര​മേ​ണ പാ​ർ​ക്കിം​ഗ് സ്ഥ​ല​മാ​യി മാ​റും. സ്ഥ​ല​പ​രി​മി​തി​മൂ​ലം ബു​ദ്ധി​മു​ട്ടു​ന്ന സ്കൂ​ളി​ലേ​ക്ക് കൂ​ടു​ത​ൽ വാ​ഹ​ന​ങ്ങ​ൾ എ​ത്തു​ന്ന​ത് കു​ട്ടി​ക​ളു​ടെ സു​ര​ക്ഷ​യെ​യും ബാ​ധി​ക്കു​മെ​ന്നും ഒ​എ​സ്എ അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി എം.​പി. ശ​ശി​ധ​ര​ൻ പ​റ​ഞ്ഞു.
ഇ​ട​പ്പ​ള്ളി​യി​ലെ ഓ​ഫീ​സി​ൽ വ​വ്വാ​ൽ കൂ​ടി​ക്കി​ട​ക്കു​ക​യാ​ണെ​ന്നും നി​പ്പ ഭീ​തി​യു​ണ്ടെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് അ​ധി​കൃ​ത​ർ ഓ​ഫീ​സ് എ​സ്ആ​ർ​വി സ്കൂ​ളി​ലേ​ക്ക് മാ​റ്റു​ന്ന​തി​നാ​യി വി​ദ്യാ​ഭ്യാ​സ​വ​കു​പ്പി​നെ സ​മീ​പി​ച്ചി​ട്ടു​ള്ള​ത്. എ​ന്നാ​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ഓ​ഫീ​സി​ലെ​ത്തു​ന്ന​തി​നു​ള്ള സൗ​ക​ര്യ​ത്തി​നു​വേ​ണ്ടി​യാ​ണ് ഇ​ത്ത​ര​ത്തി​ലൊ​രു നീ​ക്കം ന​ട​ത്തു​ന്ന​തെ​ന്ന് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.
ക​ള​ക്ട​റേ​റ്റി​ൽ ആ​വ​ശ്യ​ത്തി​ന് സ്ഥ​ല​മു​ള്ള​പ്പോ​ൾ ന​ഗ​ര​ത്തി​ലെ സ്കൂ​ളി​ൽത​ന്നെ ഓ​ഫീ​സ് മാ​റ്റി സ്ഥാ​പി​ക്കു​ന്ന​തി​ന് പി​ന്നി​ൽ ചി​ല ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മാ​ത്രം സ്ഥാ​പി​ത​താ​ൽ​പര്യ​ങ്ങ​ളാ​ണെ​ന്നും അ​വ​ർ ആരോപിച്ചു. ഒ​എ​സ്എ​ക്ക് പു​റ​മേ സ്കൂ​ൾ വി​ക​സ​ന സ​മി​തി​യും അ​ധ്യാ​പ​ക ര​ക്ഷ​ക​ർ​തൃ സം​ഘ​ട​ന​യും ഈ ​നീ​ക്ക​ത്തി​നെ​തി​രേ രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ നീ​ക്ക​ത്തി​നെ​തി​രേ മ​ന്ത്രി​ക്ക് നി​വേ​ദ​നം ന​ൽ​കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.
2006 ൽ അ​ന്ന​ത്തെ രാ​ഷ്ട്ര​പ​തി എ.​പി.​ജെ. അ​ബ്ദു​ൾ ക​ലാ​മാ​ണ് മ്യൂ​സി​യം തു​റ​ന്നു​കൊ​ടു​ത്ത​ത്. സം​സ്ഥാ​ന​ത്ത് ആ​ദ്യ​മാ​യി​ട്ടാ​ണ് സ​ർ​ക്കാ​ർ സ്കൂ​ളി​ൽ ഇ​ത്ര​യും വി​പു​ല​മാ​യ മ്യൂ​സി​യം സ്വ​ന്ത​മാ​യി​ട്ടു​ണ്ടാ​കു​ന്ന​ത്. സം​സ്ഥാ​ന​ത്തെ ഏ​തു സ്കൂ​ളു​ക​ളി​ലേ​യും കു​ട്ടി​ക​ൾ​ക്ക് ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​നാ​കു​ന്ന വി​ധ​ത്തി​ലാുള്ളതാണ് മ്യൂ​സി​യം. ഐ​എ​സ്ആ​ർ​ഒ നേ​രി​ട്ട് ന​ൽ​കി​യ മോ​ഡ​ലു​ക​ളാ​ണ് ഇ​വി​ടെ കു​ട്ടി​ക​ൾ​ക്കാ​യി ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ഐ​എ​സ്ആ​ർ​ഒ വി​ക്ഷേ​പി​ച്ച ഉ​പ​ഗ്ര​ഹ​ങ്ങ​ളു​ടെ ചെ​റു​പ​തി​പ്പു​ക​ളും റോ​ക്ക​റ്റു​ക​ളു​ടെ മോ​ഡ​ലു​ക​ളും റി​ഫ്രാ​ക്ട​ർ ടെ​ലി​സ്കോ​പ്പും ഇ​തി​ൽ ഉ​ൾ​പ്പെ​ടും.
ഐ​എ​സ്ആ​ർ​ഒ​ക്ക് പു​റ​മേ, കൊ​ച്ചി​ൻ ഷി​പ്‌​യാ​ർ​ഡ് ന​ൽ​കി​യ ക​പ്പ​ലു​ക​ളു​ടെ എ​ൻ​ജി​നു​ക​ളും ശാ​സ്ത്ര മ്യൂ​സി​യ​ത്തി​ന്‍റെ പ്ര​ത്യേ​ക​ത​യാ​ണ്. പു​നെ​യി​ലെ ഐ​എ​ൻ​എ​സ് ശി​വാ​ജി എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് മ​റൈ​ൻ ഉ​പ​ക​ര​ണ​ങ്ങ​ൾ ഇ​വി​ടെ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തു​കൂ​ടാ​തെ കൃ​ഷ്ണ ആ​ശു​പ​ത്രി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ സ്ഥാ​പി​ച്ച മെ​ഡി​ക്ക​ൽ ഗാ​ല​റി​യും ഇ​വി​ടെ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.
പി​ടി​എ പ്ര​സി​ഡ​ന്‍റ് രാ​ജു വാ​ഴ​ക്കാ​ല, ഒ​എ​സ്എ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി പി.​കെ. അ​ര​വി​ന്ദാ​ക്ഷ​ൻ, സി.​ഡി. അ​ശോ​ക​ൻ എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.