വീ​ട്ടു​മു​റ്റ​ത്തെ ര​ക്ത​പ്പാ​ടു​ക​ൾ നാ​യ്ക്ക​ളു​ടേ​തെ​ന്നു നി​ഗ​മ​നം
Saturday, July 13, 2019 1:09 AM IST
ആ​ലു​വ: തോ​ട്ടു​മു​ഖം കീ​രം​കു​ന്നി​ൽ വീ​ടു​ക​ളു​ടെ സി​റ്റൗ​ട്ടി​ലും മു​റ്റ​ത്തും ക​ണ്ടെ​ത്തി​യ ര​ക്ത​പ്പാ​ടു​ക​ൾ നാ​യ്ക്ക​ളു​ടേ​തെ​ന്നു പോ​ലീ​സ് നി​ഗ​മ​നം. സം​ഭ​വ​സ്ഥ​ല​ത്തെ കാ​ൽ​പ്പാ​ടു​ക​ൾ പ​ട്ടി​യു​ടേ​താ​ണെ​ന്നു തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ട്. കാ​ലി​ലെ മു​റി​വി​ൽ​നി​ന്നു ര​ക്തം വാ​ർ​ന്ന​താ​ണെ​ന്നാ​ണു സൂ​ച​ന. അ​തേ​സ​മ​യം പ​രി​ക്കേ​റ്റ പ​ട്ടി​ക​ളെ​യോ മ​റ്റു മൃ​ഗ​ങ്ങ​ളെ​യോ ക​ണ്ടെ​ത്താ​ൻ ക​ഴി​യാ​ത്ത​തി​നാ​ൽ നാ​ട്ടു​കാ​രു​ടെ ആ​ശ​ങ്ക വി​ട്ടു​മാ​റി​യി​ട്ടി​ല്ല.
ര​ക്ത​ത്തു​ള്ളി​ക​ൾ ക​ണ്ടെ​ത്തി​യ വീ​ടു​ക​ളു​ടെ സ​മീ​പ​ത്തു​നി​ന്നു മൊ​ബൈ​ൽ ഫോ​ൺ ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​തി​ലെ ദു​രൂ​ഹ​ത​യും നീ​ക്കാ​നാ​യി​ട്ടി​ല്ല. സം​ശ​യ​നി​വാ​ര​ണ​ത്തി​നും ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക​യ​ക​റ്റാ​നു​മാ​യി ര​ക്ത​സാ​മ്പി​ളു​ക​ൾ വി​ദ​ഗ്ധ പ​രി​ശോ​ധ​ന​യ്ക്കാ​യി കാ​ക്ക​നാ​ട് ഗ​വ. ലാ​ബി​നു കൈ​മാ​റി​യ​താ​യി ആ​ലു​വ പ്രി​ൻ​സി​പ്പ​ൽ എ​സ്ഐ ജി. ​അ​രു​ൺ പ​റ​ഞ്ഞു.