പ​ന​ങ്ങാ​ട് പോ​ലീ​സി​നെ‌ വി​ശ്വാ​സ​മി​ല്ല; ക്രൈം​ബ്രാ​ഞ്ച് വേ​ണ​മെ​ന്നു ബ​ന്ധു​ക്ക​ൾ
Saturday, July 13, 2019 1:09 AM IST
മ​ര​ട്: നെ​ട്ടൂ​രി​ൽ സു​ഹൃ​ത്തു​ക്ക​ൾ ചേ​ർ​ന്നു കൊ​ല​പ്പെ​ടു​ത്തി ചെ​ളി​യി​ൽ താ​ഴ്ത്തി​യ കു​ന്പ​ളം സ്വ​ദേ​ശി അ​ർ​ജു​ന്‍റെ കൊ​ല​പാ​ത​ക​ത്തി​ൽ ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടു ബ​ന്ധു​ക്ക​ൾ. സം​ഭ​വ​ത്തി​നു പി​ന്നി​ൽ കൂ​ടു​ത​ൽ ആ​ളു​ക​ൾ ഉ​ൾ‌​പ്പെ​ട്ടി​ട്ടു​ള്ള​താ​യി സം​ശ​യി​ക്കു​ന്ന​താ​യി യു​വാ​വി​ന്‍റെ മാ​താ​പി​താ​ക്ക​ളും ബ​ന്ധു​ക്ക​ളും പ​റ​ഞ്ഞു. അ​ർ​ജു​നെ കാ​ണാ​നി​ല്ലെ​ന്ന പ​രാ​തി​യി​ൽ അ​ന്വേ​ഷ​ണം കാ​ര്യ​ക്ഷ​മ​മാ​യി ന​ട​ത്താ​ൻ ത​യാ​റാ​വാ​ത്ത പ​ന​ങ്ങാ​ട് സ്റ്റേ​ഷ​നി​ലെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രി​ൽ‌ വി​ശ്വാ​സ​മി​ല്ലെ​ന്നും അ​ന്വേ​ഷ​ണം ക്രൈം​ബ്രാ​ഞ്ച് ന​ട​ത്ത​ണ​മെ​ന്നാ​ണു ത​ങ്ങ​ളു​ടെ ആ​വ​ശ്യ​മെ​ന്നും അ​വ​ർ പ​റ​ഞ്ഞു.
അ​തേ​സ​മ​യം കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു റി​മാ​ൻ​ഡി​ലാ​യ അ​ഞ്ചു പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ൽ വി​ട്ടു​കി​ട്ടാ​ൻ പോ​ലീ​സ് കോ​ട​തി​യി​ൽ അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചു. തെ​ളി​വെ​ടു​പ്പി​നാ​യി പ്ര​തി​ക​ളെ വി​ട്ടു​കി​ട്ടി​യാ​ൽ സം​ഭ​വ​ത്തി​നു പി​ന്നി​ലെ മു​ഴു​വ​ൻ വി​വ​ര​ങ്ങ​ളും പു​റ​ത്തു​കൊ​ണ്ടു​വ​രാ​ൻ ക​ഴി​യു​മെ​ന്ന വി​ശ്വാ​സ​ത്തി​ലാ​ണു പോ​ലീ​സ്. കൊ​ല​പാ​ത​ക​ത്തി​ൽ കൂ​ടു​ത​ൽ ആ​ളു​ക​ൾ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന സം​ശ​യം നി​ല​നി​ൽ​ക്കേ​യാ​ണു പോ​ലീ​സി​ന്‍റെ നീ​ക്കം.
അ​തി​നി​ടെ അ​ര്‍​ജു​നെ കാ​ണാ​നി​ല്ലെ​ന്നു കാ​ണി​ച്ചു പി​താ​വ് വി​ദ്യ​ന്‍ നേ​ര​ത്തെ ന​ല്‍​കി​യ ഹേ​ബി​യ​സ് ഹ​ര്‍​ജി​യി​ലെ ന​ട​പ​ടി​ക​ള്‍ ഹൈ​ക്കോ​ട​തി അ​വ​സാ​നി​പ്പി​ച്ചു. അ​ര്‍​ജു​ന്‍ കൊ​ല്ല​പ്പെ​ട്ടെ​ന്നും മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യെ​ന്നും സ​ര്‍​ക്കാ​ര്‍ അ​റി​യി​ച്ച​തി​നെ​ത്തു​ട​ര്‍​ന്നാ​ണു തീ​രു​മാ​നം.
ഹ​ര്‍​ജി​യി​ലെ എ​തി​ര്‍​ക​ക്ഷി നി​ബി​ന്‍ ആ​ണു കേ​സി​ല്‍ ഒ​ന്നാം​പ്ര​തി​യെ​ന്നും കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ഞ്ചു​പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്‌​തെ​ന്നും സ​ര്‍​ക്കാ​ര്‍ അ​ഭി​ഭാ​ഷ​ക​ന്‍ കോ​ട​തി​യി​ല്‍ അ​റി​യി​ച്ചു. പ​ന​ങ്ങാ​ട് പോ​ലീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ല്‍ പ്ര​തി​ക​ള്‍​ക്കെ​തി​രേ കൊ​ല​ക്കു​റ്റം ഉ​ള്‍​പ്പെ​ടെ ചു​മ​ത്തി​യി​ട്ടു​ണ്ട്.
അ​ന്വേ​ഷ​ണ​ത്തി​ല്‍ പോ​ലീ​സ് വീ​ഴ്ച വ​രു​ത്തി​യെ​ന്നു ഹ​ര്‍​ജി​ക്കാ​ര​ന്‍റെ അ​ഭി​ഭാ​ഷ​ക​ന്‍ വാ​ദി​ച്ചെ​ങ്കി​ലും അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന സാ​ഹ​ച​ര്യം കൂ​ടി ക​ണ​ക്കി​ലെ​ടു​ത്തു ഹേ​ബി​യ​സി​ലെ തു​ട​ര്‍​ന​ട​പ​ടി​ക​ള്‍ കോ​ട​തി അ​വ​സാ​നി​പ്പി​ക്കു​ക​യാ​യി​രു​ന്നു.