1,255 പേ​രു​ടെ വോ​ട്ടു​ക​ള്‍ പ്ര​ത്യേ​കം പെ​ട്ടി​യി​ല്‍ സൂ​ക്ഷി​ക്കാ​ന്‍ നി​ര്‍​ദേ​ശം
Saturday, July 13, 2019 1:09 AM IST
കൊ​ച്ചി: വ​രാ​പ്പു​ഴ സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള വോ​ട്ട​ര്‍ പ​ട്ടി​ക​യി​ല്‍ വ്യാ​ജ വോ​ട്ട​ര്‍​മാ​രെ ഉ​ള്‍​പ്പെ​ടു​ത്തി​യെ​ന്ന ഹ​ര്‍​ജി​യി​ല്‍ ആ​രോ​പ​ണ വി​ധേ​യ​രാ​യ 1255 പേ​രു​ടെ വോ​ട്ടു​ക​ള്‍ പ്ര​ത്യേ​കം പെ​ട്ടി​യി​ല്‍ സൂ​ക്ഷി​ക്കാ​ന്‍ ഹൈ​ക്കോ​ട​തി നി​ര്‍​ദേ​ശി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ച്ചു ക​ഴി​ഞ്ഞാ​ല്‍ ന​ട​പ​ടി​ക്ര​മ​ങ്ങ​ളി​ല്‍ കോ​ട​തി ഇ​ട​പെ​ട​രു​തെ​ന്ന സു​പ്രീം കോ​ട​തി​യു​ടെ നി​ര്‍​ദേ​ശ​മു​ള്ള​തി​നാ​ല്‍ 14നു ​ന​ട​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഇ​ട​പെ​ടു​ന്നി​ല്ലെ​ന്ന് ഹൈ​ക്കോ​ട​തി വ്യ​ക്ത​മാ​ക്കി. വോ​ട്ട​ര്‍ പ​ട്ടി​ക​യി​ലെ ക്ര​മ​ക്കേ​ടു ചൂ​ണ്ടി​ക്കാ​ട്ടി സി​പി​എം ആ​ല​ങ്ങാ​ട് ഏ​രി​യ ക​മ്മി​റ്റി​യം​ഗ​വും ബാ​ങ്ക് ഭ​ര​ണ​സ​മി​തി തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സ്ഥാ​നാ​ര്‍​ഥി​യു​മാ​യ വി.​പി. ഡെ​ന്നി ന​ല്‍​കി​യ ഹ​ര്‍​ജി​യാ​ണ് ഹൈ​ക്കോ​ട​തി പ​രി​ഗ​ണി​ക്കു​ന്ന​ത്.