മ​ര​ടി​ലെ ഫ്ലാ​റ്റ് പൊ​ളി​ക്ക​ൽ : ഉ​ട​മ​ക​ൾ​ക്കും ന​ഗ​ര​സ​ഭ​യ്ക്കും താ​ൽ​കാ​ലി​ക ആ​ശ്വാ​സം
Saturday, July 13, 2019 1:09 AM IST
കൊ​ച്ചി: അ​ന​ധി​കൃ​ത നി​ർ​മാ​ണ​ത്തി​ന്‍റെ പേ​രി​ൽ പൊ​ളി​ച്ചു​നീ​ക്ക​ണ​മെ​ന്നു സു​പ്രീം കോ​ട​തി വി​ധി​ച്ച മ​ര​ടി​ലെ ഫ്ലാ​റ്റു​ക​ൾ ഉ​ട​ൻ പൊ​ളി​ക്കി​ല്ലെ​ന്ന സം​സ്ഥാ​ന സ​ർ​ക്കാ​ർ തീ​രു​മാ​നം ഫ്ലാ​റ്റു​ട​മ​ക​ൾ​ക്കും ന​ഗ​ര​സ​ഭ​യ്ക്കും ആ​ശ്വാ​സ​മാ​യി. എ​ന്നാ​ൽ ആ​ശ​ങ്ക പൂ​ർ​ണ​മാ​യി ഒ​ഴി​ഞ്ഞെ​ന്നു പ​റ​യാ​നാ​വി​ല്ല. ഫ്ലാ​റ്റു​ക​ൾ പൊ​ളി​ച്ചാ​ലു​ള്ള പ​ര​സ്ഥി​തി ആ​ഘാ​ത​ത്തെ​ക്കു​റി​ച്ചു പ​ഠി​ക്കാ​ൻ നി​യോ​ഗി​ച്ച ഐ​ഐ​ടി സം​ഘ​ത്തി​ന്‍റെ റി​പ്പോ​ർ​ട്ട് അ​ടി​സ്ഥാ​ന​മാ​ക്കി​യാ​യി​രി​ക്കും അ​ന്തി​മ തീ​രു​മാ​നം. പൊ​ളി​ച്ചു​നീ​ക്കേ​ണ്ട ഫ്ലാ​റ്റു​ക​ളി​ൽ മു​ന്നൂ​റി​ല​ധി​കം കു​ടും​ബ​ങ്ങ​ളാ​ണു​ള്ള​ത്.
പൊ​ളി​ച്ചു​നീ​ക്കേ​ണ്ട സ്ഥി​തി സം​ജാ​ത​മാ​യാ​ൽ ആ​രാ​ണു പൊ​ളി​ക്കേ​ണ്ട​തെ​ന്ന കാ​ര്യ​ത്തി​ൽ സം​ശ​യം നി​ല​നി​ൽ​ക്കു​ക​യാ​ണ്. മ​ര​ട് ന​ഗ​ര​സ​ഭ നേ​രി​ട്ടു പൊ​ളി​ക്കേ​ണ്ടി വ​ന്നാ​ൽ അ​തി​നു ഫ​ണ്ട് സ​ഹി​തം ക​ണ്ടെ​ത്തേ​ണ്ടി​വ​രും. ന​ഗ​ര​സ​ഭാ ഓ​ഫീ​സ് പ്ര​വ​ർ​ത്ത​നം ഉ​ൾ​പ്പെ​ടെ താ​റു​മാ​റാ​കു​മെ​ന്ന സ്ഥി​തി​യാ​യി​രി​ക്കും ഇ​തോ​ടൊ​പ്പ​മു​ണ്ടാ​കു​ക​യെ​ന്നു ന​ഗ​ര​സ​ഭ അ​ധി​കൃ​ത​ർ പ​റ​യു​ന്നു.
ഫ്ലാ​റ്റു​ക​ൾ പൊ​ളി​ച്ചു​നീ​ക്കാ​ൻ എ​ത്ര രൂ​പ ചെ​ല​വാ​കു​മെ​ന്ന് ക​ണ​ക്കു​കൂ​ട്ടാ​ൻ​പോ​ലും ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ഇ​തു​വ​രെ ക​ഴി​ഞ്ഞി​ട്ടി​ല്ല. പൊ​ളി​ച്ചു​നീ​ക്കു​ന്ന പ്ര​വൃ​ത്തി​ക​ൾ​ക്കാ​യി 30 കോ​ടി രൂ​പ​യോ​ളം ചെ​ല​വാ​കു​മെ​ന്നാ​ണ് അ​ധി​കൃ​ത​രു​ടെ ഏ​ക​ദേ​ശ ക​ണ​ക്കു​കൂ​ട്ട​ൽ. മു​നി​സി​പ്പ​ൽ എ​ൻ​ജി​നീ​യ​റാ​ണ് ഇ​തു സം​ബ​ന്ധി​ച്ച് അ​ന്തി​മ റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കേ​ണ്ട​ത്.
സു​പ്രീം കോ​ട​തി വി​ധി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ നാ​ല് ഫ്ലാ​റ്റു​ക​ളാ​ണു പൊ​ളി​ച്ചു​മാ​റ്റേ​ണ്ട​ത്. ത​ങ്ങ​ൾ​ക്കു ല​ഭി​ച്ച കോ​ട​തി ഉ​ത്ത​ര​വു​ക​ളി​ൽ ഫ്ലാ​റ്റു​ക​ൾ ആ​ര് പൊ​ളി​ച്ചു​നീ​ക്ക​ണ​മെ​ന്നു വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ലെ​ന്നു ന​ഗ​ര​സ​ഭാ അ​ധി​കൃ​ത​ർ പ​റ​യു​ന്നു. സ​ർ​ക്കാ​ർ​ത​ല​ത്തി​ൽ അ​നു​കൂ​ല ന​ട​പ​ടി ഉ​ണ്ടാ​യി​ല്ലെ​ങ്കി​ൽ ന​ഗ​ര​സ​ഭ​ത​ന്നെ ഫ്ലാ​റ്റു​ക​ൾ പൊ​ളി​ച്ചു​നീ​ക്കേ​ണ്ട സ്ഥി​തി സം​ജാ​ത​മാ​യേ​ക്കാം.
അ​ങ്ങ​നെ സം​ഭ​വി​ച്ചാ​ൽ ഫ​ണ്ടി​ല്ലാ​തെ ന​ഗ​ര​സ​ഭ​യു​ടെ ജ​ന​കീ​യാ​സൂ​ത്ര​ണ പ​ദ്ധ​തി​ക​ൾ ഉ​ൾ​പ്പെ​ടെ നി​ർ​ത്തി​വ​യ്ക്കേ​ണ്ടി​വ​രു​മെ​ന്നാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​യു​ന്ന​ത്. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ ന​ഗ​ര​സ​ഭ​യ്ക്ക് ഈ ​തു​ക ക​ണ്ടെ​ത്തു​ക അ​പ്രാ​പ്യ​മാ​ണ്. സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വു​പ്ര​കാ​രം കു​ണ്ട​ന്നൂ​ർ ഹോ​ളി ഫെ​യ്ത്ത് അ​പ്പാ​ർ​ട്ട്മെ​ന്‍റ്, ഗോ​ൾ​ഡ​ൻ കാ​യ​ലോ​രം, നെ​ട്ടൂ​ർ ആ​ൽ​ഫാ വെ​ഞ്ചേ​ഴ്സ്, ജെ​യ്ൻ കോ​റ​ൽ കോ​വ്, ഹോ​ളി​ഡേ ഹെ​റി​റ്റേ​ജ് എ​ന്നീ ഫ്ലാ​റ്റു​ക​ളാ​ണു പൊ​ളി​ച്ചു​നീ​ക്കേ​ണ്ട​ത്. ഇ​തി​ൽ ഹോ​ളി​ഡേ ഹെ​റി​റ്റേ​ജി​ന് ന​ഗ​ര​സ​ഭ സ്റ്റോ​പ്പ് മെ​മ്മോ ന​ൽ​കി​യ​തി​നാ​ൽ ഇ​തു​വ​രെ പ​ണി തു​ട​ങ്ങി​യി​ട്ടി​ല്ല.