പാ​ലാ​രി​വ​ട്ടം മേ​ൽ​പ്പാ​ലം പൂ​ർ​ണ​മാ​യും പൊ​ളി​ച്ചു പ​ണി​യേ​ണ്ട​ : ശ്രീ​ധ​ര​ൻ
Saturday, July 13, 2019 1:09 AM IST
കൊ​ച്ചി: നി​ർ​മാ​ണ​ത്തി​ലെ ക്ര​മ​ക്കേ​ടു​ക​ളെത്തുട​ർ​ന്ന് അ​ട​ച്ച പാ​ലാ​രി​വ​ട്ടം മേ​ൽ​പ്പാ​ലം പൂ​ർ​ണ​മാ​യും പൊ​ളി​ച്ചു പ​ണി​യേ​ണ്ട​തി​ല്ലെ​ന്ന് ഇ.​ ശ്രീ​ധ​ര​ൻ. നി​ല​വി​ലെ അ​വ​സ്ഥ​യി​ൽ പാ​ല​ത്തി​ന്‍റെ അ​ടി​ത്ത​റ​യ്ക്കോ തൂ​ണു​ക​ൾ​ക്കോ കാ​ര്യ​മാ​യ ബ​ല​ക്ഷ​യം ഇ​ല്ല. അ​തേ​സ​മ​യം സ്പാ​നു​ക​ൾ നീ​ക്കം ചെ​യ്യേ​ണ്ട​തു​ണ്ട്.
പാ​ല​ത്തി​ന്‍റെ മൂ​ന്നി​ൽ ഒ​രു​ഭാ​ഗം മാ​ത്ര​മാ​ണ് പു​ന​രു​ദ്ധാ​ര​ണം ന​ട​ത്തേ​ണ്ട​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. നി​ർ​മാ​ണ​ത്തി​ലെ ക്ര​മ​ക്കേ​ടു​ക​ളെത്തുട​ർ​ന്ന് അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ പാ​ലം സ​ന്ദ​ർ​ശി​ക്ക​ണ​മെ​ന്ന് ഇ. ​ശ്രീ​ധ​ര​നോ​ട് സ​ർ​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രി​ക്കും പാ​ല​ത്തി​ന്‍റെ തു​ട​ർ​ന്നു​ള്ള നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ക​യെ​ന്നും സ​ർ​ക്കാ​ർ വ്യ​ക്ത​മാ​യി​രു​ന്നു.
പാ​ലം സ​ന്ദ​ർ​ശി​ച്ച ശ്രീ​ധ​ര​ൻ നി​ല​വി​ലെ അ​വ​സ്ഥ ഗു​രു​ത​ര​മാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി സ​ർ​ക്കാ​രി​ന് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചി​രു​ന്നു. 18.5 കോ​ടി രൂ​പ​യു​ടെ പു​ന​രു​ദ്ധാ​ര​ണ പ്രവൃത്തിക​ൾ പാ​ല​ത്തി​ൽ ന​ട​ത്തേ​ണ്ട​തു​ണ്ടെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​രാ​മ​ർ​ശി​ച്ചി​രു​ന്നു. ഈ ​റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കാ​യി അ​ട​ച്ച മേ​ൽ​പ്പാ​ലം പ​ത്തു മാ​സ​ങ്ങ​ൾ​ക്ക് ശേ​ഷ​മേ തു​റ​ക്കു​ക​യു​ള്ളൂ​വെ​ന്ന് മു​ഖ്യ​മ​ന്ത്രി ക​ഴി​ഞ്ഞ ദി​വ​സം പ​റ​ഞ്ഞി​രു​ന്നു.
നി​ല​വി​ൽ റോ​ഡ്സ് ആ​ൻ​ഡ് ബ്രി​ഡ്ജ​സ് ഡെ​വ​ല​പ്മെ​ന്‍റ് കോ​ർ​പ​റേ​ഷ​ൻ കേ​ര​ള​യു​ടെ(​ആ​ർ​ബി​ഡി​സി​കെ)​നേ​തൃ​ത്വ​ത്തി​ൽ പാ​ല​ത്തി​ൽ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. മേ​യ് ഒ​ന്നി​ന് അ​ട​ച്ച പാ​ലം, പ​ണി​ക​ൾ പൂ​ർ​ത്തി​യാ​ക്കി ജൂ​ണ്‍ ഒ​ന്നോ​ടെ ഗ​താ​ഗ​ത​ത്തി​ന് തു​റ​ന്നുന​ൽ​കു​മെ​ന്ന് അ​റി​യി​ച്ചി​രു​ന്നെ​ങ്കി​ലും ഇ. ​ശ്രീ​ധ​ര​ന്‍റെ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പാ​ലം തു​റ​ക്കു​ന്ന​ത് നീ​ട്ടി വ​യ്ക്കു​ക​യാ​യി​രു​ന്നു.
പാ​ല​ത്തി​ലെ ഗ​ർ​ഡ​റു​ക​ളി​ൽ സം​ഭ​വി​ച്ചി​ട്ടു​ള്ള വി​ള്ള​ലു​ക​ൾ രേ​ഖ​പ്പെ​ടു​ത്തു​ന്ന ജോ​ലി വി​ജി​ല​ൻ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്നു​വ​രി​ക​യാ​ണ്. ഇ​വ വ​ലു​താ​കു​ന്നു​ണ്ടോ​യെ​ന്നും നി​ർ​മാ​ണ​ത്തി​ൽ കു​ടു​ത​ൽ അ​ഴി​മ​തി ന​ട​ന്നി​ട്ടു​ണ്ടോ​യെ​ന്നും പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘ​ം പ​രി​ശോ​ധി​ച്ചു​വരുന്നു.