തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ സോ​ഷ്യ​ൽ ഓ​ഡി​റ്റ് ഗ്രാ​മ​സ​ഭ​ക​ൾ സ​ജീ​വ​മാ​കു​ന്നു
Saturday, July 13, 2019 1:09 AM IST
കൊ​ച്ചി: കേ​ര​ള സോ​ഷ്യ​ൽ ഓ​ഡി​റ്റ് സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്യ​ത്തി​ൽ ജി​ല്ല​യി​ലെ എ​ല്ലാ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലും മ​ഹാ​ത്മാ ഗാ​ന്ധി ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ സോ​ഷ്യ​ൽ ഓ​ഡി​റ്റ് ഗ്രാ​മ​സ​ഭ​ക​ൾ സ​ജീ​വ​മാ​കു​ന്നു. ആ​ദ്യ​പ​ടി​യാ​യി കൂ​വ​പ്പ​ടി, പാ​റ​ക്ക​ട​വ്, ഇ​ട​പ്പ​ള്ളി, ആ​ല​ങ്ങാ​ട്, പ​റ​വൂ​ർ, വൈ​പ്പി​ൻ തു​ട​ങ്ങി​യ ബ്ലോ​ക്കു​ക​ളു​ടെ പ​രി​ധി​യി​ൽ വ​രു​ന്ന പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ് സോ​ഷ്യ​ൽ ഓ​ഡി​റ്റ് ഗ്രാ​മ​സ​ഭ​ക​ൾ​ക്കു തു​ട​ക്കം കു​റി​ക്കു​ന്ന​ത്. ക​ണ്‍​ട്രോ​ള​ർ ആ​ൻ​ഡ് ഓ​ഡി​റ്റ് ജ​ന​റ​ലി​ന്‍റെ മാ​ർ​ഗ നി​ർ​ദേ​ശ​ങ്ങ​ൾ അ​നു​സ​രി​ച്ചാ​ണ് ഓ​ഡി​റ്റ്. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ന​ട​പ്പാ​ക്കി​യ പ്ര​വൃ​ത്തി​ക​ളു​ടെ ഗു​ണ​മേ​ൻ​മ, സാ​ന്പ​ത്തി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ന്നി​വ പ​രി​ശേ​ധി​ക്കും.
ക​ണ്ടെ​ത്തി​യ കാ​ര്യ​ങ്ങ​ൾ ഓ​രോ പ്ര​വൃ​ത്തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ റി​പ്പോ​ർ​ട്ടാ​ക്കു​ക​യും സോ​ഷ്യ​ൽ ഓ​ഡി​റ്റ് ഗ്രാ​മ​സ​ഭ​യ്ക്ക് മു​ന്പാ​കെ അ​വ​ത​രി​പ്പി​ക്കു​ക​യും ചെ​യ്യും. ജി​ല്ല​യി​ലെ ആ​ദ്യ​ത്തെ സോ​ഷ്യ​ൽ ഓ​ഡി​റ്റ് ഗ്രാ​മ​സ​ഭ നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് പാ​റ​ക്ക​ട​വ് പ​ഞ്ചാ​യ​ത്തി​ലെ മൂ​ന്നാം വാ​ർ​ഡാ​യ പു​ളി​യ​നം ഈ​സ്റ്റി​ലെ ഉ​ദ​യ വി​ല്ലേ​ജ് ഇ​ൻ​ഡ​സ്ട്രി​യി​ൽ (ഖാ​ദി ബോ​ർ​ഡ്) ന​ട​ത്തും.