മ​ത്സ്യ​മേ​ഖ​ല​യി​ല്‍ ശി​പാ​ര്‍​ശ ചെ​യ്ത​വ​ര്‍​ക്കെ​ല്ലാം സ​ഹാ​യം
Saturday, July 13, 2019 1:10 AM IST
കൊ​ച്ചി: ജി​ല്ല​യി​ലെ പ്ര​ള​യ​ബാ​ധി​ത മേ​ഖ​ല​ക​ളി​ലെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍​ക്കും മ​ത്സ്യ​ക​ര്‍​ഷ​ക​ര്‍​ക്കും ദു​രി​താ​ശ്വാ​സ​മാ​യി 91.63 ല​ക്ഷം രൂ​പ വി​ത​ര​ണം ചെ​യ്ത​താ​യി എ​റ​ണാ​കു​ളം മേ​ഖ​ല ഫി​ഷ​റീ​സ് ഉ​പ​ഡ​യ​ക്ട​ര്‍ അ​റി​യി​ച്ചു. മ​ത്സ്യ​ഫെ​ഡ് പ്രോ​ജ​ക്ട് ഓ​ഫീ​സ​ര്‍, മ​ത്സ്യ​ഭ​വ​ന്‍ ഓ​ഫീ​സ​ര്‍, ഫോ​ര്‍​മാ​ന്‍ എ​ന്നി​വ​ര​ട​ങ്ങു​ന്ന ക​മ്മി​റ്റി അ​ര്‍​ഹ​രെ​ന്നു ക​ണ്ടെ​ത്തി ശി​പാ​ര്‍​ശ ചെ​യ്ത എ​ല്ലാ​വ​ര്‍​ക്കും ധ​ന​സ​ഹാ​യം ന​ല്‍​കി.
ജീ​വ​നോ​പാ​ധി ന​ഷ്ട​പ്പെ​ട്ട മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍, മ​ത്സ്യ​ക്കൃ​ഷി ന​ശി​ച്ച ക​ര്‍​ഷ​ക​ര്‍, പ്ര​ള​യ​ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ലേ​ര്‍​പ്പെ​ട്ടു യാ​ന​ങ്ങ​ള്‍​ക്കു നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ച​വ​ര്‍, ക​ട​ലാ​ക്ര​മ​ണ​ത്തി​ല്‍ നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ച​വ​ര്‍ എ​ന്നി​വ​ര്‍​ക്കാ​യാ​ണു 91,63,056 രൂ​പ ല​ഭ്യ​മാ​ക്കി​യ​ത്. ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​നി​ടെ കേ​ടു​പാ​ടു സം​ഭ​വി​ച്ച 121 യാ​ന​ങ്ങ​ള്‍, പൂ​ര്‍​ണ​മാ​യും ന​ശി​ച്ച 73 യാ​ന​ങ്ങ​ള്‍, ഭാ​ഗി​ക​മാ​യി ന​ശി​ച്ച 315 യാ​ന​ങ്ങ​ള്‍, പൂ​ര്‍​ണ​മാ​യും ന​ശി​ച്ച 557 വ​ല​ക​ള്‍, ഭാ​ഗി​ക​മാ​യി ന​ശി​ച്ച 90 വ​ല​ക​ള്‍ എ​ന്നീ​യി​ന​ങ്ങ​ളി​ലും തു​ക ല​ഭ്യ​മാ​ക്കി.