പി​ണ​റാ​യി​യു​ടെ പോ​ലീ​സ് നാ​ടി​ന് അ​പ​മാ​നം: ടി.​ജെ. വി​നോ​ദ്
Saturday, July 13, 2019 1:10 AM IST
പ​ന​ങ്ങാ​ട്: പി​ണ​റാ​യി സ​ര്‍​ക്കാ​രി​ന്‍റെ പോ​ലീ​സ് നാ​ടി​ന് അ​പ​മാ​ന​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണെ​ന്നു ഡി​സി​സി പ്ര​സി​ഡ​ന്‍റ് ടി.​ജെ. വി​നോ​ദ്. അ​ര്‍​ജു​ന്‍ കൊ​ല​പാ​ത​ക​ക്കേ​സി​ല്‍ പോ​ലീ​സി​ന്‍റെ നി​ഷ്‌​ക്രി​യ​ത്വം ആ​രോ​പി​ച്ചു കു​മ്പ​ളം മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി ന​ട​ത്തി​യ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ മാ​ര്‍​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
സം​സ്ഥാ​ന​ത്തെ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ല്‍ ഉ​രു​ട്ടി​ക്കൊ​ല​പാ​ത​ക​ങ്ങ​ള്‍ ന​ട​ക്കു​ക​യാ​ണ്. പ​ന​ങ്ങാ​ട് സം​ഭ​വി​ച്ച​ത് പോ​ലീ​സി​ന്‍റെ ഭാ​ഗ​ത്തെ വ​ലി​യ വീ​ഴ്ച​യാ​ണ്. പോ​ലീ​സ് അ​ല്പ​മെ​ങ്കി​ലും ഉ​ണ​ര്‍​ന്നു പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്നെ​ങ്കി​ല്‍ അ​ര്‍​ജു​ന്‍റെ മൃ​ത​ദേ​ഹ​മെ​ങ്കി​ലും ന​ല്ല രൂ​പ​ത്തി​ല്‍ കു​ടും​ബ​ത്തി​ന് ല​ഭി​ച്ചേ​നെ​യെ​ന്നും വി​നോ​ദ് പ​റ​ഞ്ഞു.
മാ​ട​വ​ന ജം​ഗ്ഷ​നി​ല്‍​നി​ന്ന് ആ​രം​ഭി​ച്ച മാ​ര്‍​ച്ച് പ​ന​ങ്ങാ​ട് സ്റ്റേ​ഷ​ന് മു​ന്നി​ല്‍ പോ​ലീ​സ് ത​ട​ഞ്ഞു. കെ.​എം. ദേ​വ​ദാ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ മു​ന്‍ മ​ന്ത്രി കെ. ​ബാ​ബു, കെ.​ബി. മു​ഹ​മ്മ​ദ് കു​ട്ടി, ഷെ​റി ന്‍ ​വ​ര്‍​ഗീ​സ്, ജോ​ളി പ​വ്വ​ത്തി​ല്‍, ഷേ​ര്‍​ളി ജോ​ര്‍​ജ്, ശ്രീ​ജി​ത് പാ​റ​ക്കാ​ട​ന്‍, ആ​ര്‍.​കെ. സു​രേ​ഷ് ബാ​ബു എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.