സൗരോർജവേലി നിർമിക്കുന്നതിന് പദ്ധതി തയാറാക്കും
Saturday, July 13, 2019 1:10 AM IST
പെ​രു​മ്പാ​വൂ​ർ: കാ​ട്ടാ​ന ശ​ല്യം രൂ​ക്ഷ​മാ​യ പാ​ണം​കു​ഴി​യി​ൽ അ​ഞ്ചു കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തി​ൽ സൗ​രോ​ർ​ജ വേ​ലി സ്ഥാ​പി​ക്കു​ന്ന​തി​ന് പ​ദ്ധ​തി ത​യാ​റാ​ക്കാ​ൻ തീ​രു​മാ​നം. എ​ൽ​ദോ​സ് കു​ന്ന​പ്പി​ള്ളി എംഎ​ൽഎ വി​ളി​ച്ചു ചേ​ർ​ത്ത ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും പ്ര​ദേ​ശ​വാ​സി​ക​ളു​ടെ​യും യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. കാ​ട്ടാ​ന​ക​ളെ പ്ര​തി​രോ​ധി​ക്കു​ന്ന​തി​ന് ട്ര​ഞ്ച് ആ​വ​ശ്യ​മാ​യ സ്ഥ​ല​ങ്ങ​ളി​ൽ അ​തി​ന്‍റെ സാ​ധ്യ​ത​ക​ളും പ​രി​ശോ​ധി​ക്കും.
പ​ഞ്ചാ​യ​ത്തി​ന്‍റെ അ​ധീ​ന​ത​യി​ലു​ള്ള ആ​റ്റു​തീ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും വ​നം വ​കു​പ്പി​ന്‍റെ പ​രി​ധി​യി​ൽ വ​രു​ന്ന പു​ഴ​യോ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും കാ​ട്ടാ​ന​ക​ളെ ത​ട​യു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ പ​ദ്ധ​തി​ക​ൾ ത​യാ​റാ​ക്കു​വാ​ൻ വ​നംവ​കു​പ്പി​നോ​ട് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. കൃ​ഷി ന​ശി​ച്ച​വ​ർ​ക്ക് അ​ർ​ഹ​മാ​യ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കും. ഇ​തി​നു​ള്ള അ​പേ​ക്ഷ​ക​ൾ ഓ​ൺ​ലൈ​നാ​യി ന​ൽ​ക​ണം. ലൈ​റ്റ് ഹൗ​സ് നി​ർമാ​ണം, ആ​ധു​നി​ക സാ​ങ്കേ​തി​ക വി​ദ്യ​യു​ടെ സ​ഹാ​യ​ത്താ​ൽ ആ​ന​ക​ളു​ടെ സാ​മീപ്യം മ​ന​സി​ലാ​ക്കി അ​വ ജ​ന​ങ്ങ​ളെ അ​റി​യി​ക്കു​ന്ന​തി​നു​ള്ള സം​വി​ധാ​നം എ​ന്നി​വ​യു​ടെ സാ​ധ്യ​ത​ക​ൾ പ​രി​ശോ​ധി​ക്കും.
ജ​ന ജാ​ഗ്ര​താ സ​മി​തി​ക​ളു​ടെ പ്ര​വ​ർ​ത്ത​നം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നും ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ കൃ​ത്യ​മാ​യി നി​രീ​ക്ഷി​ക്കു​ക​യും പോ​രാ​യ്മ​ക​ൾ പ​രി​ഹ​രി​ക്കു​ക​യും ചെ​യ്യും.
വ​നം വ​കു​പ്പി​ന്‍റെ ഭാ​ഗ​ത്തുനി​ന്ന് തു​ട​ർ​ച്ച​യാ​യ നി​രീ​ക്ഷ​ണ സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി കൃ​ത്യ​മാ​യ മു​ന്ന​റി​യി​പ്പു​ക​ൾ ന​ൽ​കു​ന്ന​തി​നും യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി.
എ​ൽ​ദോ​സ് കു​ന്ന​പ്പി​ള്ളി എംഎ​ൽ​എ, ഡിഎ​ഫ്ഒ കെ.​എ​ൻ. ശ്യാം ​മോ​ഹ​ൻ​ലാ​ൽ, ഫോ​റ​സ്റ്റ് റേ​ഞ്ച​ർ​മാ​രാ​യ ധ​നി​ക് ലാ​ൽ, അ​നീ​ഷ സി​ദ്ദി​ക്ക്, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് എം.​എ. ഷാ​ജി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​പി. വ​ർ​ഗീ​സ്, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡന്‍റ് പ്രീ​തി ബി​ജു, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ സീ​ന ബി​ജു, ജ​ന​പ്ര​തി​നി​ധി​ക​ളാ​യ എം.​പി. പ്ര​കാ​ശ്, സ​ര​ള കൃ​ഷ്ണ​ൻ​കു​ട്ടി, സാ​ബു പ​ത്തി​ക്ക​ൽ, ആന്‍റോ പോ​ൾ, വ​നം സം​ര​ക്ഷ​ണ സ​മി​തി പ്ര​സി​ഡന്‍റ് ജോ​സ​ഫ് പാ​ല​ക്ക​പ്പി​ള്ളി എ​ന്നി​വ​ർ സം​സാ​രി​ച്ചു.