ബസ് സർവീസ് മുടക്കാൻ നീക്കമെന്ന്
Saturday, July 13, 2019 1:10 AM IST
കാ​ല​ടി: മ​ഞ്ഞ​പ്ര-ആ​ന​പ്പാ​റ റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തി​യി​രു​ന്ന സ്വ​കാ​ര്യ ബ​സ് സ​ർ​വീ​സി​ന് ഇ​ല്ലാ​താ​ക്കാ​ൻ മ​ഞ്ഞ​പ്ര പ​ഞ്ചാ​യ​ത്തിന്‍റെ മൗ​നാ​നു​വാ​ദ​ത്തോ​ടെ ത​ത്പ​ര​ക​ക്ഷി​ക​ൾ ശ്ര​മി​ക്കു​ന്ന​താ​യി പ​രാ​തി. ക​ഴി​ഞ്ഞ 16 വ​ർ​ഷ​മാ​യി ഈ ​ഭാ​ഗ​ങ്ങ​ളി​ലെ യാ​ത്ര​ക്കാ​ർ​ക്ക് ആ​ശ്ര​യ​മാ​യി​രു​ന്നു ഈ ​ബ​സ് സ​ർ​വീ​സ്. അ​തി​രാ​വി​ലെ ജോ​ലി​ക്ക് പോ​കു​ന്ന​വ​ർ, വി​ദ്യാ​ർ​ഥിക​ൾ തു​ട​ങ്ങി നൂറുക​ണ​ക്കി​ന് യാ​ത്ര​ക്കാ​രാ​ണ് ഈ ​സ​ർ​വീ​സി​ന് ആ​ശ്ര​യി​ച്ചി​രു​ന്ന​ത്.
സ​മ​യ​ക്ര​മ​ത്തി​ൽ ഉ​ണ്ടാ​യ മാ​റ്റം മൂ​ലം സാ​മ്പ​ത്തി​ക ന​ഷ്ട​ത്തി​ലാ​യ സ​ർ​വീ​സ് ക​ഴി​ഞ്ഞ ഏ​പ്രി​ൽ മു​ത​ൽ നി​ർ​ത്ത​ലാ​ക്കി വേ​ണ്ടി​വ​ന്ന​ത് യാ​ത​ക്കാ​രെ ദു​രി​ത​ത്തി​ലാ​ക്കി. സ​ർ​വീസ് പു​ന​രാ​രം​ഭി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് യാ​ത്ര​ക്കാ​ർ സം​ഘ​ടി​ച്ചു മ​ഞ്ഞ​പ്ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​ക്ക് ഒ​പ്പ് ശേ​ഖ​ര​ണം ന​ട​ത്തി നി​വേ​ദ​നം സ​മ​ർ​പ്പി​ച്ചി​രു​ന്നു. ബ​സ് സ​ർ​വീ​സ് ആ​രം​ഭി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് നി​ര​വ​ധി ആ​ളു​ക​ൾ ഒ​പ്പി​ട്ട് ന​ല്കി​യ നി​വേ​ദ​നം പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ അ​വ​ഗ​ണി​ച്ച​തി​ൽ ദൂ​രു​ഹ​ത​യു​ള​ള​താ​യും ബ​സ് സ​ർ​വീ​സ് ന​ട​ത്താ​ൻ സാ​ധി​ക്കാ​ത്ത​തി​നാ​ൽ വ​ലി​യ സാ​മ്പ​ത്തി​ക ബാ​ധ്യ​ത വ​ന്ന​താ​യും ബ​സുട​മ സ​നീ​ഷ് പ​റ​യു​ന്നു.