രജത ജൂബിലിയാഘോഷം ഇന്ന്
Saturday, July 13, 2019 1:10 AM IST
ആ​ലു​വ: ആ​ലു​വ നി​ള സം​ഗീ​ത കോള​ജ് ര​ജ​ത ജൂ​ബി​ലി ആ​ഘോ​ഷം ഇ​ന്നാ​രം​ഭി​ക്കു​മെ​ന്ന് ഡ​യ​റ​ക്ട​ർ ടി.​ഡി. അ​നി​ൽ​കു​മാ​ർ, പ്രി​ൻ​സി​പ്പ​ൽ എം.​പി. ദി​വാ​ക​ര​ൻ എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ആ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഒ​രു വ​ർ​ഷം നീ​ണ്ടു​നി​ൽ​ക്കു​ന്ന ക​ലാ സാ​ഹി​ത്യ-സാ​മൂ​ഹ്യ-സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​മെ​ന്നും ഇ​രു​വ​രും അ​റി​യി​ച്ചു.
വൈ​കി​ട്ട് നാ​ലി​ന് ആ​ലു​വ അ​ർ​ബ​ൻ സ​ഹ​ക​ര​ണ ബാ​ങ്ക് ഹാ​ളി​ൽ ന​ട​ക്കു​ന്ന ആ​ഘോ​ഷം ജ​സ്റ്റീ​സ് ബി. ​സു​ധീ​ന്ദ്ര​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും. നി​ള ര​ക്ഷാ​ധി​കാ​രി അ​രു​ൺ ബാ​ല​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ക​ഥ​ക​ളി ക​ലാ​കാ​ര​ൻ സ​ദ​നം ഹ​രി​കു​മാ​ർ മു​ഖ്യാ​തി​ഥി​യാ​കും. അ​ൻ​വ​ർ സാ​ദ​ത്ത് എംഎ​ൽഎ, ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ ലി​സി ഏ​ബ്ര​ഹാം, കൗ​ൺ​സി​ല​ർ വി. ​ച​ന്ദ്ര​ൻ, ഡോ. ​അ​ന​സ്, സി​നി​മാതാ​രം സാ​ജു കൊ​ടി​യ​ൻ, പി​ന്ന​ണി ഗാ​യി​ക ദ​ലീ​മ എ​ന്നി​വ​ർ സം​സാ​രി​ക്കും. ക​ലാ​പ​രി​പാ​ടി​ക​ൾ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ അ​നി​ൽ ന​മ്പ്യാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും. 1994ൽ ​ഗീ​താ​ജ്ഞ​ലി എ​ന്ന പേ​രി​ൽ നൊ​ച്ചി​മ​യി​ലാ​ണ് സ്ഥാ​പ​നം പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച​ത്. കേ​ര​ള സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി, കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ കീ​ഴി​ലു​ള്ള ദേ​ശീ​യ ക​ലാ​സാം​സ്കാ​രി​ക പ​ഠ​ന കേ​ന്ദ്രം എ​ന്നി​വ​യ്ക്ക് പു​റ​മെ ട്രി​നി​റ്റി കോള​ജ് ല​ണ്ട​ന്‍റെ​യും അം​ഗീ​കാ​രം കോ​ള​ജി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്. ആ​ഘോ​ഷ ക​മ്മി​റ്റി ക​ൺ​വീ​ന​ർ ആ​ർ.​കെ. കൃ​ഷ്ണ​കു​മാ​ർ, ലി​ജി ഷി​ബു, ശ്രീ​നി​ത മ​ഹേ​ഷ് എ​ന്നി​വ​രും പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.