പെരുന്പാവൂരിൽ ഓടിക്കൊണ്ടിരുന്ന പിക്കപ്പ് വാനിനു തീപിടിച്ചു
Saturday, July 13, 2019 1:10 AM IST
പെ​രു​മ്പാ​വൂ​ർ: ഓ​ടി​ക്കൊ​ണ്ടി​രു​ന്ന പി​ക്ക​പ്പ് വാ​നി​നു തീ​പി​ടി​ച്ചു. വാ​ഹ​നം ക​ത്തി ന​ശി​ച്ചെ​ങ്കി​ലും യാ​ത്ര​ക്കാ​ർ ര​ക്ഷ​പ്പ​ട്ടു. കഴിഞ്ഞ
ദിവസം രാ​ത്രി 10 ഓ​ടെ എംസി റോ​ഡിൽ കീ​ഴി​ല്ല​ത്താ​യിരുന്നു സം​ഭ​വം. പൊ​ൻ​കു​ന്ന​ത്തുനി​ന്നു ലോ​ഡ് ഇ​റ​ക്കി​യ ശേ​ഷം അ​ങ്ക​മാ​ലി​യ്ക്ക് പോ​കു​ക​യാ​യി​രു​ന്ന പി​ക്ക​പ്പ് വാ​ൻ ആ​ണ് ക​ത്തി​ന​ശി​ച്ച​ത്.
വാ​ഹ​ന​ത്തി​ൽ ര​ണ്ടു​പേ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​തെ​ങ്കി​ലും ആ​ർ​ക്കും പ​രിക്കി​ല്ല. വാ​ഹ​ന​ത്തി​ന്‍റെ കാ​ബി​ൻ പൂ​ര്‍​ണ​മാ​യും ക​ത്തി​ന​ശി​ച്ചു. ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് അ​പ​ക​ടകാ​ര​ണം എ​ന്നാ​ണ് നി​ഗ​മ​നം. പി​ക്ക​പ്പ് വാ​നി​ന് പു​റ​കി​ൽ വ​ന്ന വാ​ഹ​ന​മു​ട​മ വാ​ഹ​ന​ത്തി​ൽ നി​ന്നും പു​ക ഉ​യ​രു​ന്ന​ത് ശ്ര​ദ്ധ​യി​ൽ പെ​ട്ട​താ​ണ് വ​ലി​യ അ​പ​ക​ടം ഒ​ഴി​വാ​കാ​ൻ കാ​ര​ണം. തു​ട​ർ​ന്ന് നാ​ട്ടു​കാ​രു​ടെ സ​മ​യോ​ചി​ത ഇ​ട​പെ​ട​ൽ മൂ​ല​മാ​ണ് തീ ​പൂ​ർ​ണമാ​യും അ​ണ​യ്ക്കാ​ൻ സാ​ധി​ച്ച​ത്. പെ​രു​മ്പാ​വൂ​രി​ൽനി​ന്നും ഫ​യ​ർഫോ​ഴ്സ് യൂ​ണി​റ്റ് എ​ത്തി​യ​പ്പോ​ഴേ​ക്കും തീ ​പൂ​ർ​ണ​മാ​യും അ​ണ​ച്ചി​രു​ന്നു.