കാ​ല​ടി-​മ​ല​യാ​റ്റൂ​ർ റോ​ഡി​ലെ കൈ​യേ​റ്റ​ങ്ങ​ൾ ഒ​ഴി​പ്പി​ക്കും
Saturday, July 13, 2019 1:10 AM IST
കാ​ല​ടി: ഹൈ​ക്കോ​ട​തി വി​ധി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ കാ​ല​ടി-​മ​ല​യാ​റ്റൂ​ർ അ​ടി​വാ​രം റോ​ഡി​ലെ കൈ​യേ​റ്റ​ങ്ങ​ൾ ഒ​ഴി​പ്പി​ക്കു​ന്ന​തി​ന് എഡി​എം വി​ളി​ച്ചു ചേ​ർ​ത്ത യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി. ഇ​തു സം​ബ​ന്ധി​ച്ച് എ​ഡി​എം ച​ന്ദ്ര​ശേ​ഖ​ര​ൻ നാ​യ​ർ ഇ​ന്ന​ലെ ക​ള​ക്ട​റേ​റ്റി​ൽ വി​ളി​ച്ചു​ചേ​ർ​ത്ത യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം.
ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രും ആ​ക്ഷ​ൻ കൗ​ൺ​സി​ൽ ഭാ​ര​വാ​ഹി​ക​ളും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു. പ​ത്തു​വ​ർ​ഷ​മാ​യി പ​രി​ഹ​രി​ക്കാ​തി​രു​ന്ന കാ​ല​ടി-​മ​ല​യാ​റ്റൂ​ർ അ​ടി​വാ​രം റോ​ഡി​ന്‍റെ പു​റ​മ്പോ​ക്ക് അ​ള​ന്നു തി​ട്ട​പ്പെ​ടു​ത്തി റോ​ഡു​വീ​തി​കൂ​ട്ടി പ്ര​ശ്നം പ​രി​ഹ​രി​ക്കു​ന്ന​തി​നും യോ​ഗ​ത്തി​ൽ തീ​രു​മാ​നി​ച്ചു.
അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ (കെ​എ​സ്ഇ​ബി-​പെ​രു​മ്പാ​വൂ​ർ), അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ (പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ്-​റോ​ഡ്സ്, അ​ങ്ക​മാ​ലി), സൂ​പ്ര​ണ്ടിം​ഗ് എ​ൻ​ജി​നീ​യ​ർ(​പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ്-​റോ​ഡ്സ് ആ​ൻ​ഡ് ബ്രി​ഡ്ജ്സ്, ആ​ലു​വ), പി​ഡ​ബ്ലി​യു​ഡി (അ​സി​സ്റ്റ​ന്‍റ് എ​ക്സി. എ​ൻ​ജി​നീ​യ​ർ -റോ​ഡ്സ് കെ​എ​സ്ഇ​ബി കാ​ല​ടി), അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ(​കെ​എ​സ്ഇ​ബി മ​ല​യാ​റ്റൂ​ർ), മ​ല​യാ​റ്റൂ​ർ-​നീ​ലീ​ശ്വ​രം പ​ഞ്ചാ​യ​ത്ത് ഉ​ദ്യോ​ഗ​സ്ഥ​ർ, ആ​ലു​വ ഡെ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​ർ, മു​ൻ പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ​മാ​രാ​യ ക​രീം മീ​രാ​ൻ, ടി.​ഡി. സ്റ്റീ​ഫ​ൻ, മ​ല​യാ​റ്റൂ​ർ-​നീ​ലീശ്വ​രം മു​ൻ​ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രാ​ധാ​കൃ​ഷ്ണ​ൻ ചെ​ങ്ങാ​ട്ട്, നെ​ൽ​സ​ൺ മാ​ട​വ​ന എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.
ഓ​രോ ഡി​പ്പാ​ർ​ഡ്മെ​ന്‍റ് ഉ​ദ്യോ​ഗ​സ്ഥ​രോ​ടും ഉ​ത്ത​ര​വ് എ​ത്ര​യും വേ​ഗം ന​ട​പ്പാ​ക്കു​ന്ന​തി​ന് എ​ന്തൊ​ക്കെ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ ക​ഴി​യും എ​ന്ന് ചോ​ദി​ക്കു​ക​യും അ​വ​ർ സ്വീ​ക​രി​ക്കേ​ണ്ട ന​ട​പ​ടി​ക​ൾ മി​നി​ട്സി​ൽ രേ​ഖ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു.
ര​ണ്ട് മാ​സ​ത്തി​ന​കം വി​ധി​ന​ട​പ്പാ​ക്കു​വാ​നു​ള​ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു​കൊ​ള​ളാ​മെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ ഉ​റ​പ്പു​ന​ൽ​കി. കോ​ട​തി ഉ​ത്ത​ര​വു​ന​ട​പ്പാ​ക്കു​ന്ന​തി​ന് എ​ല്ലാ​വി​ധ സ​ഹ​ക​ര​ണ​ങ്ങ​ളും ക​ള​ക്ട​റു​ടെ ഭാ​ഗ​ത്തു​നി​ന്നു​മു​ണ്ടാ​കു​മെ​ന്ന് ഉ​ഗ്യോ​ഗ​സ്ഥ​ർ​ക്ക് എ​ഡി​എം ഉ​റ​പ്പു ന​ൽ​കി.
ക​ഴി​ഞ്ഞ പ​ത്തു​വ​ർ​ഷ​മാ​യി മ​ല​യാ​റ്റൂ​ർ-​കാ​ല​ടി റോ​ഡി​ന്‍റെ പു​റ​മ്പോ​ക്ക് അ​ള​ന്നു തി​ട്ട​പ്പെ​ടു​ത്തി റോ​ഡ് വീ​തി​കൂ​ട്ടി കാ​ന പ​ണി​യ​ണ​മെ​ന്ന് അ​വ​ശ്യ​പ്പെ​ട്ട് ആ​ക്ഷ​ൻ കൗ​ൺ​സി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നി​ര​വ​ധി നി​വേ​ദ​ന​ങ്ങ​ളും സ​മ​ര​ങ്ങ​ളും ന​ട​ത്തി​യി​രു​ന്നു.
അ​ന്താ​രാ​ഷ്ട്ര തീ​ർ​ഥാ​ട​ന-​ടൂ​റി​സ്റ്റ് കേ​ന്ദ്ര​മാ​യ മ​ല​യാ​റ്റൂ​രി​ലേ​ക്കും ആ​ദി​ശ​ങ്ക​ന്‍റെ ജ​ന്മ​ഭൂ​മി​യാ​യ കാ​ല​ടി ശ്രീ​ശ​ങ്ക​ര​മ​ഠ​ത്തി​ലേ​ക്കും എ​ത്തു​ന്ന പ്ര​ധാ​ന റോ​ഡാ​ണി​ത്. തീ​ർ​ഥാ​ട​ക​ർ​ക്കും ടൂ​റി​സ്റ്റു​ക​ൾ​ക്കും അ​പ​ക​ട​മു​ണ്ടാ​കു​ന്ന വി​ധ​ത്തി​ലാ​ണ് നി​ല​വി​ലെ റോ​ഡി​ന്‍റെ അ​വ​സ്ഥ.
2015ൽ ​ഒ​മ്പ​തു​കോ​ടി രൂ​പ ചെ​ല​വി​ൽ റോ​ഡ് പു​ന​ർ​നി​ർ​മി​ച്ച​പ്പോ​ൾ ചി​ല വ്യ​ക്തി​ക​ളും ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രും ത​മ്മി​ലു​ള​ള ധാ​ര​ണ​പ്ര​കാ​രം പു​റ​മ്പോ​ക്ക് ഏ​റ്റെ​ടു​ക്കാ​തെ പോ​യി.
ഇ​തി​നെ​തി​രേ പ്ര​തി​ഷേ​ധി​ച്ചു​കൊ​ണ്ട് ആ​ക്ഷ​ൻ കൗ​ൺ​സി​ൽ നേ​തൃ​ത്വ​ത്തി​ൽ ശ​യ​ന​പ്ര​ദ​ക്ഷി​ണ​വും വ​ഴി​ത​ട​യ​ൽ സ​മ​ര​വും ന​ട​ത്തി​യി​രു​ന്നു.
ഒ​രാ​ഴ്ച​കൊ​ണ്ട് സ​ർ​വേ​ജോ​ലി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​ൻ ആ​വ​ശ്യ​മാ​യ സ​ർ​വേ ഉ​ദ്യോ​ഗ​സ്ഥ​രെ വി​ട്ടു​ന​ൽ​കാ​മെ​ന്ന് എ​ഡി​എം യോ​ഗ​ത്തി​ന് ഉ​റ​പ്പു ന​ൽ​കി. സ​ർ​വേ പൂ​ർ​ത്തി​യാ​കു​ന്ന മു​റ​യ്ക്ക് പു​റ​മ്പോ​ക്ക് ഒ​ഴി​പ്പി​ക്കാ​നു​ള​ള ന​ട​പ​ടി കൈ​കൊ​ള​ളു​മെ​ന്ന് പി​ഡ്ബ്ലി​യു​ഡി അ​ധി​കൃ​ത​രും അ​റി​യി​ച്ചു.