യൂ​ത്ത് കോ​ണ്‍​ഗ്ര​സ് അ​ങ്ക​മാ​ലി കെഎ​സ്ഇബി ഓ​ഫീ​സ് ഉ​പ​രോ​ധി​ച്ചു
Saturday, July 13, 2019 1:11 AM IST
അ​ങ്ക​മാ​ലി: അ​ന്യാ​യ​മാ​യി ക​റ​ന്‍റ് ചാ​ര്‍​ജ് വ​ര്‍ധി​പ്പി​ച്ച സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി​യി​ല്‍ പ്ര​തി​ഷേ​ധി​ച്ചും വൈ​ദ്യു​തി മ​ന്ത്രി എം.​എം. മ​ണി​യു​ടെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ടും യൂ​ത്ത് കോ​ണ്‍​ഗ്ര​സ് അ​ങ്ക​മാ​ലി നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് നി​തി​ന്‍ മം​ഗ​ലി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ങ്ക​മാ​ലി കെഎ​സ്​ഇബി ഓ​ഫീ​സ് ഉ​പ​രോ​ധി​ച്ചു. ഉ​പ​രോ​ധ സ​മ​രം റോ​ജി എം. ജോ​ൺ എംഎ​ൽഎ ​ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​ള​യം ത​ക​ര്‍​ത്ത കേ​ര​ള ജ​ന​ത​യ്ക്കു മു​ക​ളി​ല്‍ അ​ടി​ച്ചേ​ല്‍​പ്പി​ക്കു​ന്ന ഈ ​വ​ര്‍​ധ​ന​വ് പി​ന്‍​വ​ലി​ക്ക​ണ​മെ​ന്ന് എംഎ​ൽഎ ആ​വ​ശ്യ​പ്പെ​ട്ടു. അ​ങ്ക​മാ​ലി യൂ​ത്ത് കോ​ണ്‍​ഗ്രസ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ആ​ന്‍റി​ഷ് കു​ള​ങ്ങ​ര യോ​ഗ​ത്തി​ന് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
പ്ര​തി​ഷേ​ധ ധ​ര്‍​ണ​യി​ല്‍ മു​ന്‍ എംഎ​ല്‍എ പി.​ജെ. ജോ​യി, കെ.​എ​സ്. ഷാ​ജി, ഷൈ​ജോ പ​റ​മ്പി, സു​നി​ല്‍ അ​റ​യ്ക്ക​ലാ​ന്‍, എ​ല്‍​ദോ​സ്, ആ​ന്‍റ​ണി തോ​മ​സ്, ബി​ബീ​ഷ്, ആ​ന്‍റ​ണി പാ​ലാ​ട്ടി, സി​ജു മ​ല​യാ​റ്റൂ​ര്‍, സി​ജു പു​ളി​ക്ക​ല്‍, വാ​വ​ച്ച​ന്‍ താ​ടി​ക്കാ​ര​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.