വിദ്യാഭ്യാസ അവാർഡ് ദാനം ഇന്ന്
Saturday, July 13, 2019 1:11 AM IST
ആ​ലു​വ: കേ​ര​ള പോ​ലീ​സ് അ​സോ​സി​യേ​ഷ​നും ഓ​ഫീ​സേ​ഴ്സ് അ​സോ​സി​യേ​ഷ​നും സം​യു​ക്ത​മാ​യി ന​ട​ത്തു​ന്ന വി​ദ്യാ​ഭ്യാ​സ അ​വാ​ർ​ഡ്-2019 ഇ​ന്ന് രാ​വി​ലെ 10.30ന് ​ആ​ലു​വ ജി​ല്ലാ പോ​ലീ​സ് ആ​സ്ഥാ​ന​ത്തെ കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ ക​ള​ക്ട​ർ എ​സ്. സു​ഹാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും.
ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി കെ. ​കാ​ർ​ത്തി​ക് മു​ഖ്യാ​തി​ഥി​യാ​കും. കോ​ട്ട​യം അ​സി​സ്റ്റ​ന്‍റ് ക​ള​ക്ട​ർ ശി​ഖാ സു​രേ​ന്ദ്ര​ൻ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തും.

പു​ര​സ്കാ​ര
സ​മ​ർ​പ്പ​ണം നാ​ളെ

പി​റ​വം: കേ​ന്ദ്ര സാം​സ്കാ​രി​ക വ​കു​പ്പി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ സം​ഘ​ടി​പ്പി​ക്കു​ന്ന ഷ​ട്കാ​ല ഗോ​വി​ന്ദ മാ​രാ​ർ സ്മൃ​തി മ​ഹോ​ത്സ​വ​വും, പു​ര​സ്കാ​ര സ​മ​ർ​പ്പ​ണ​വും നാ​ളെ ന​ട​ക്കും. വൈ​കു​ന്നേ​രം നാ​ലി​ന് ക​ലാ​സ​മി​തി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ കാ​ല​ടി ശ്രീ​ശ​ങ്ക​രാ​ചാ​ര്യ സം​സ്കൃ​ത സ​ർ​വ​ക​ലാ​ശാ​ല വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​ധ​ർ​മ​രാ​ജ് അ​ടാ​ട്ട് സ്മൃ​തി മ​ഹോ​ത്സ​വം ഉ​ദ്ഘാ​ട​നം ചെ​യ്യും.
ത​ഞ്ചാ​വൂ​ർ സൗ​ത്ത് സോ​ൺ ക​ൾ​ച്ച​റ​ൽ സെ​ന്‍റ​ർ ഡ​യ​റ​ക്ട​ർ പ്ര​ഫ. എം. ​ബാ​ല​സു​ബ്ര​ഹ്മ​ണ്യം മു​ഖ്യാ​ഥി​തി​യാകും. ക​ലാ​സ​മ​തി പ്ര​സി​ഡ​ന്‍റ് പ്ര​ഫ. ജോ​ർ​ജ് എ​സ്. പോ​ൾ അ​ധ്യ​ക്ഷ​നാ​കും. വൈ​കി​ട്ട് 5.30ന് ​സി​താ​ര ബാ​ല​കൃ​ഷ്ണ​ന്‍റെ മോ​ഹി​നി​യാ​ട്ടം, തു​ട​ർ​ന്ന് ടി.​പി. വി​വേ​കി​ന്‍റെ ഹൃ​ദ​യ​ഗീ​തം സം​ഗീ​തപ​രി​പാ​ടി എ​ന്നി​വ​യു​ണ്ട്.