ഫ​സ്റ്റ് എ​യി​ഡ് ബോ​ക്സ് വി​ത​ര​ണം ചെ​യ്തു
Saturday, July 20, 2019 12:46 AM IST
മൂ​വാ​റ്റു​പു​ഴ: മൂ​വാ​റ്റു​പു​ഴ ഹെ​റി​റ്റേ​ജ് റോ​ട്ട​റി ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക​മ്യൂ​ണി​റ്റി സ​ർ​വീ​സി​ന്‍റെ ഭാ​ഗ​മാ​യി സെ​ന്‍റ് ലി​റ്റി​ൽ തെ​രേ​സാ​സ് ഹൈ​സ്കൂ​ളി​ൽ ഫ​സ്റ്റ് എ​യി​ഡ് ബോ​ക്സ് വി​ത​ര​ണം ചെ​യ്തു. റോ​ട്ട​റി ഡി​സ്ട്രി​ക്ട് സെ​ക്ര​ട്ട​റി പ്ര​വീ​ണ്‍ ക​ണ്ണ​ൻ ത​റ​യി​ൽ പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​ധാ​ന അ​ധ്യാ​പി​ക സി​സ്റ്റ​ർ മെ​റി​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
മു​വാ​റ്റു​പു​ഴ ഹെ​റി​റ്റേ​ജ് റോ​ട്ട​റി പ്ര​സി​ഡ​ന്‍റ് ഡോ​ക്ട​ർ താ​ജ​സ് എ​സ്. കൊ​ച്ചി​ക്കു​ന്നേ​ൽ ക്ലാ​സ് ടീ​ച്ചേ​ഴ്സി​ന് ഫ​സ്റ്റ് എ​യി​ഡ് ബോ​ക്സ് ന​ൽ​കു​ക​യും ഫ​സ്റ്റ് എ​യി​ഡ് കൊ​ടു​ക്കു​ന്ന​തി​ന്‍റെ ആ​വ​ശ്യ​ക​ത​യെ​ക്കു​റി​ച്ച് പ്ര​സം​ഗി​ക്കു​ക​യും ചെ​യ്തു. സി​ൽ​ജു പോ​ൾ, ര​ഞ്ജി​ത് ജോ​ർ​ജ്, സ​ഞ്ജി​ത് ജോ​ർ​ജ്, അ​ബ്ദു​ൾ ക​ലാം കു​ട്ടി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.