മഴയിൽ വീട് തകർന്നു
Monday, July 22, 2019 12:37 AM IST
കാ​ല​ടി: ക​ന​ത്ത മഴയിലുംകാറ്റിലും വീ​ട് ത​ക​ർ​ന്നു. കാ​ല​ടി​യോ​ർ​ദ്ധാ​നാ​പു​രം മ​ഠ​ത്തി​ൽ പ​റ​മ്പി​ൽ സു​ബ്ര​മ​ണ്യ​ന്‍റെ വീ​ടാ​ണ് ത​ക​ർ​ന്ന​ത്. ഇ​ന്ന​ലെ വൈ​കി​ട്ട് നാലോഓ​ടെ​യാ​ണ് സം​ഭ​വം. വീ​ട് പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. 25 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ഓ​ട് മേ​ഞ്ഞ വീ​ടാ​ണ് ത​ക​ർ​ന്ന​ത്. വീ​ട് ത​ക​ർ​ന്നു വീ​ഴു​മ്പോ​ൾ സു​ബ്ര​ഹ്മ​ണ്യ​ൻ കൂ​ലിപ്പ​ണി​ക്ക് പോ​യി​രി​ക്കു​ക​യാ​യി​രു​ന്നു. സു​ബ്ര​ഹ്മ​ണ്യ​ന്‍റെ ര​ണ്ട് ആ​ൺ​മ​ക്ക​ളി​ൽ ഇ​ള​യ മ​ക​ൻ സു​ധീ​ഷ് മാ​ത്ര​മെ വീ​ട്ടി​ൽ ഉ​ണ്ടാ​യി​രു​ന്നു​ള്ളു. പ​തി​ന​ഞ്ച് വ​ർ​ഷ​മാ​യി അ​പ​സ്മാ​ര രോ​ഗി​യാ​ണ് ഇ​യാ​ൾ. ശ​ബ്ദം കേ​ട്ട് ഇ​യാ​ൾ പു​റ​ത്തേ​ക്കോ​ടി ര​ക്ഷ​പ്പെ​ട്ടു.
സു​ബ്ര​മ​ണ്യ​ന്‍റെ ഭാ​ര്യ രു​ക്മി​ണിയും സ്ഥലത്തില്ലായിരുന്നു. വ​ർ​ഷ​ങ്ങ​ളാ​യി ഇവർ രോ​ഗി​യാ​ണ്. മേ​ൽ​ക്കൂ​ര പൂ​ർ​ണ​മാ​യും ത​ക​ർ​ന്ന വീടി​ന്‍റെ ഭി​ത്തി​ക​ൾ മാ​ത്ര​മാ​ണ് അ​വ​ശേ​ഷി​ക്കു​ന്ന​ത്. സു​ബ്ര​ഹ്മ​ണ്യ​ന്‍റെ കു​ടും​ബ​ത്തി​ന് സ​ഹാ​യം അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം സോ​ഫി വ​ർ​ഗീ​സ് ആ​വ​ശ്യ​പ്പെ​ട്ടു.