വി​ശ്വ​ജ്യോ​തി എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജി​ൽ അ​ധ്യാ​പ​ക പ​രി​ശീ​ല​ന പ​രി​പാ​ടി തു​ട​ങ്ങി
Wednesday, July 24, 2019 12:27 AM IST
വാ​ഴ​ക്കു​ളം: ശാ​സ്ത്ര സാ​ങ്കേ​തി​ക രം​ഗ​ത്തെ നൂ​ത​ന ഗ​വേ​ഷ​ണ സാ​ധ്യ​ത​ക​ളെ​യും പ​ഠ​ന​ങ്ങ​ളെ​യും സം​ബ​ന്ധി​ച്ച് അ​ഞ്ചു ദി​വ​സ​ത്തെ അ​ധ്യാ​പ​ക പ​രി​ശീ​ല​ന പ​രി​പാ​ടി വാ​ഴ​ക്കു​ളം വി​ശ്വ​ജ്യോ​തി എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജി​ൽ ആ​രം​ഭി​ച്ചു. കേ​ര​ള സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ കോ​ള​ജി​ലെ മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​നീ​യ​റിം​ഗ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ശി​ല്പ​ശാ​ല സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. കോ​ഴി​ക്കോ​ട് നാ​ഷ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്നോ​ള​ജി പ്ര​ഫ. ആ​ർ. ശ്രീ​ധ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
കോ​ള​ജ് വൈ​സ് പ്രി​ൻ​സി​പ്പ​ൽ സോ​മി പി. ​മാ​ത്യു, മെ​ക്കാ​നി​ക്ക​ൽ വി​ഭാ​ഗം ത​ല​വ​ൻ കെ. ​വി​നോ​ജ്, പ്രോ​ഗ്രാം കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഡോ. ​സാ​ജ​ൻ ടി. ​ജോ​ണ്‍ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. വി​വി​ധ എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജു​ക​ളി​ലെ അ​ധ്യാ​പ​ക​ർ പ​രി​ശീ​ല​ന പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. ഡോ. ​പി.​എ​ൻ. രാം​കു​മാ​ർ, പ്ര​ഫ. ആ​ർ. ശ്രീ​ധ​ര​ൻ, പ്ര​ഫ. ബ്രി​ജേ​ഷ് പോ​ൾ, ഡോ. ​വി​ന​യ് വി. ​പ​ണി​ക്ക​ർ, ഡോ. ​ടി.​ജി. പ്ര​ദീ​ഷ്മോ​ൻ, ഡോ. ​മി​ഥു​ൻ പോ​ൾ, ഡോ. ​സാ​ജ​ൻ ടി. ​ജോ​ണ്‍, ഡോ. ​ജോ​ബി ജോ​ർ​ജ്, ഡോ. ​ഷ​ണ്‍​മു​ഖേ​ഷ് തു​ട​ങ്ങി​യ​വ​ർ വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ ക്ലാ​സു​ക​ൾ ന​യി​ക്കും.