കാ​റ്റി​ലും മ​ഴ​യി​ലും വാ​ഴ​ക്കു​ള​ത്ത് നാ​ശ​ന​ഷ്ടം
Thursday, August 8, 2019 12:52 AM IST
വാ​ഴ​ക്കു​ളം: ക​ന​ത്ത മ​ഴ​യ്ക്കൊ​പ്പം വീ​ശി​യ​ടി​ച്ച കാ​റ്റി​ൽ വാ​ഴ​ക്കു​ളം മേ​ഖ​ല​യി​ൽ വ്യാ​പ​ക നാ​ശം. ​ഇ​ന്ന​ലെ വൈ​കു​ന്നേ​ര​മു​ണ്ടാ​യ കാ​റ്റും മ​ഴ​യു​മാ​ണ് നാ​ശം വി​ത​ച്ച​ത്. ശ​ക്ത​മാ​യ കാ​റ്റി​ൽ മ​ര​ങ്ങ​ൾ ഒ​ടി​ഞ്ഞു വീ​ണു. വൈ​ദ്യു​ത പോ​സ്റ്റു​ക​ളും മ​രം വീ​ണ് ത​ക​ർ​ന്നി​ട്ടു​ണ്ട്.
വാ​ഴ​ക്കു​ളം സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​ന പ​ള്ളി​ക്കു സ​മീ​പം കൂ​ത്താ​ട്ടു​കു​ളം റോ​ഡി​ലേ​ക്കു തേ​ക്ക് മ​രം ഒ​ടി​ഞ്ഞു വീ​ണു. കാ​വ​ന പാ​താ​ളം ഷാ​പ്പി​നു സ​മീ​പം മ​ര​ത്തി​ന്‍റെ ശി​ഖ​രം ഒ​ടി​ഞ്ഞു വീ​ണ​തോ​ടെ വൈ​ദ്യു​തി പോ​സ്റ്റ് ത​ക​ർ​ന്ന് റോ​ഡി​ന് ന​ടു​വി​ലേ​ക്കു വീ​ണു.
വൈ​ദ്യു​തി ക​ന്പി​ക​ളും പൊ​ട്ടി​വീ​ണി​ട്ടു​ണ്ട്. ഏ​റെ നേ​രം ഇ​തു​വ​ഴി വാ​ഹ​ന ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. സ​മീ​പ​വാ​സി​ക​ൾ ചേ​ർ​ന്ന് മ​ര​ങ്ങ​ൾ മു​റി​ച്ചു മാ​റ്റു​ക​യാ​യി​രു​ന്നു. ക​ല്ലൂ​ർ​ക്കാ​ട് അ​ഗ്നി​ര​ക്ഷാ​സേ​ന യൂ​ണി​റ്റും സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു.
കു​ട്ടി​ക​ളു​മാ​യി സ്കൂ​ൾ ബ​സ് ഇ​തു​വ​ഴി ക​ട​ന്നു​പോ​യ ഉ​ട​നെ​യാ​യി​രു​ന്നു റോ​ഡി​ലേ​ക്കു മ​ര​വും വൈ​ദ്യു​തി പോ​സ്റ്റും മ​റി​ഞ്ഞു വീ​ണ​ത്.
ത​ല​നാ​രി​ഴ​യ്ക്കാ​ണ് സ്കൂ​ൾ ബ​സ് അ​ത്യാ​ഹി​ത​ത്തി​ൽ​നി​ന്ന് ര​ക്ഷ​പ്പെ​ട്ട​ത്.​അ​പ​ക​ട സ​മ​യ​ത്ത് വ​ഴി​യി​ൽ മ​റ്റു വാ​ഹ​ന​ങ്ങ​ളോ യാ​ത്ര​ക്കാ​രോ സ്കൂ​ൾ കു​ട്ടി​ക​ളോ ഇ​ല്ലാ​തി​രു​ന്ന​തി​നാ​ൽ വ​ൻ അ​പ​ക​ടം ഒ​ഴി​വാ​യി.