അ​ദ്വൈ​താ​ശ്ര​മ​ത്തി​ൽ സം​ഭ​ര​ണ​കേ​ന്ദ്രം
Monday, August 12, 2019 11:53 PM IST
ആ​ലു​വ: ചെ​റു​പു​ഷ്പ മി​ഷ​ൻ​ലീ​ഗ്, ആ​ലു​വ അ​ൻ​വ​ർ മ​സ്ജി​ദ്, ആ​ലു​വ അ​ദ്വൈ​താ​ശ്ര​മം എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ര​ണ്ടാം വ​ർ​ഷ​വും കാ​ല​വ​ർ​ഷ​ക്കെ​ടു​തി​യി​ലെ ദു​രി​ത​ബാ​ധി​ത​ർ​ക്ക് സ​ഹാ​യ​മെ​ത്തി​ക്കു​ന്നു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി പാ​ല​സ് റോ​ഡി​ലു​ള്ള അ​ദ്വൈ​താ​ശ്ര​മ​ത്തി​ൽ വി​ഭ​വ സ​മാ​ഹ​ര​ണ കേ​ന്ദ്രം ആ​രം​ഭി​ച്ച​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.
ഇ​ത്ത​വ​ണ മ​ല​ബാ​ർ മേ​ഖ​ല​യി​ലു​ള്ള ദു​രി​ത​ബാ​ധി​ത​ർ​ക്കാ​ണ് മു​ൻ​ഗ​ണ​ന. ഒ​രു ലോ​റി​യി​ൽ ലോ​ഡാ​കു​ന്ന മു​റ​ക്ക് വാ​ഹ​ന​ങ്ങ​ൾ പോ​കാ​നാ​ണ് തീ​രു​മാ​നം. ആ​ദ്യ വാ​ഹ​നം 15ന് ​പു​റ​പ്പെ​ടും. പെ​ട്ടെ​ന്ന് ചീ​ത്ത​യാ​കാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ പാ​കം ചെ​യ്ത ഭ​ക്ഷ​ണം, ബ്രെ​ഡു​ക​ൾ എ​ന്നി​വ സ്വീ​ക​രി​ക്കു​ന്നി​ല്ല. രോ​ഗ സാ​ധ്യ​ത ഉ​ള്ള​തി​നാ​ൽ പ​ഴ​കി​യ വ​സ്ത്ര​ങ്ങ​ൾ ഒ​ഴി​വാ​ക്കും. കു​ടി​വെ​ള്ളം പ്രാ​ദേ​ശി​ക​മാ​യി ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​ൽ അ​തും സ്വീ​ക​രി​ക്കു​ന്നി​ല്ല. ആ​വ​ശ്യ​മു​ള്ള സാ​ധ​ന​ങ്ങ​ൾ: ഭ​ക്ഷ്യ​സാ​ധ​ന​ങ്ങ​ൾ, പാ​യ, ബെ​ഡ് ഷീ​റ്റ്, ക​മ്പി​ളി പു​ത​പ്പ്, തോ​ർ​ത്ത്, ലു​ങ്കി മു​ണ്ട്, നൈ​റ്റി, അ​ടി​വ​സ്ത്ര​ങ്ങ​ൾ, ടൂ​ത്ത് പേ​സ്റ്റ്, ടോ​യ്‌​ല​റ്റ് സോ​പ്പ്, സാ​നി​റ്റ​റി നാ​പ്കി​ൻ (കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കും), ബി​സ്ക​റ്റ്, ടി​ന്നി​ൽ അ​ട​ച്ച ഭ​ക്ഷ്യ വ​സ്തു​ക്ക​ൾ, മെ​ഴു​കുതി​രി, പ​ല​ച​ര​ക്ക് സാ​ധ​ന​ങ്ങ​ൾ, പ​ച്ച​ക്ക​റി​ക​ൾ എ​ന്നി​വ. ഫോ​ൺ: 9446866831