പു​ഴ​യി​ലൂ​ടെ ഒ​ഴു​കി​യെ​ത്തി​യ കൂ​റ്റ​ൻ ബാ​ർ​ജ് ക​ര​യ്ക്ക​ടു​പ്പി​ച്ചു
Monday, August 12, 2019 11:53 PM IST
പി​റ​വം: വെ​ള​ള​പ്പൊ​ക്ക​ത്തി​ൽ പി​റ​വം പു​ഴ​യി​ലൂ​ടെ ഒ​ഴു​കി​വ​ന്ന കൂ​റ്റ​ൻ ബാ​ർ​ജ് കേ​ഫാ സംഘടനാ പ്ര​വ​ർ​ത്ത​ക​ർ സ​ഹാ​സി​ക​മാ​യി പി​ടി​ച്ചു​കെ​ട്ടി. പാ​ലം നി​ർ​മാ​ണം പോ​ലു​ള​ള ജോ​ലി​ക​ൾ​ക്കാ​ണ് ഇ​ത്ത​രം ബാ​ർ​ജു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. പി​റ​വം വ​ലി​യ പ​ള​ളി​യി​ലെ കേ​ഫാ പ്ര​വ​ർ​ത്ത​ക​രാ​ണ് അ​പ​ക​ട​മൊ​ന്നും കൂ​ടാ​തെ സാ​ഹ​സി​ക​മാ​യി ബാ​ർ​ജ് പി​ടി​ച്ചു​കെ​ട്ടി​യ​ത്. ഞാ​യ​റാ​ഴ്ച രാ​വി​ലെ പ​ത്തോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ബാ​ർ​ജ് ഒ​ഴു​കി വ​രു​ന്ന വി​വ​ര​മ​റി​ഞ്ഞ് കേ​ഫാ കേ​ന്ദ്ര സ​മി​തി​യം​ഗം ജി​ജി​ൻ കു​ന്ന​ത്ത്, പ്ര​വ​ർ​ത്ത​ക​രാ​യ ആ​ൻ​സ​ൻ ജോ​സ്, ബി​നീ​ഷ് മാ​ത്യു, ത​ന്പി മു​ല്ലൂ​ർ​ക്കു​ഴി​യി​ൽ എ​ന്നി​വ​ർ ബോ​ട്ടി​ൽ പാ​ഴൂ​ർ മ​ണ​പ്പു​റ​ത്തി​ന്‍റെ കി​ഴ​ക്ക് ഭാ​ഗ​ത്തെ​ത്തി ബാ​ർ​ജ് കെ​ട്ടി വ​ലി​ച്ചു കൊ​ണ്ടു വ​ന്ന് പാ​ല​ത്തി​ന്‍റെ കാ​ലു​ക​ളി​ൽ ത​ട്ടാ​തെ ക​ര​യ്ക്ക​ടി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ കൊ​ല്ല​ത്തെ വെ​ള്ളപ്പൊ​ക്ക​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി കേ​ഫ ബോ​ട്ട് സം​ഘ​ടി​പ്പി​ച്ച​ത്.
എ​ന്നാ​ൽ അ​ടി​യ​ന്ത​ര ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി ഉ​പ​യോ​ഗി​ക്കാ​വു​ന്ന ത​ര​ത്തി​ലു​ള്ള ചെ​റു​കി​ട ബോ​ട്ടി​ൽ കെ​ട്ടി വ​ലി​ക്കാ​വു​ന്ന​തി​ലും വ​ലു​താ​യി​രു​ന്നു ബാ​ർ​ജ്. കി​ഴു​മു​റി​യി​ൽ പാ​ലം പ​ണി​ക്കാ​യി ഉ​പ​യോ​ഗി​ച്ചി​രു​ന്ന ബാ​ർ​ജാ​ണ് ഒ​ഴു​കി​വ​ന്ന​ത്.