കൊ​ച്ചി വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം സാ​ധാ​ര​ണനി​ല​യി​ൽ
Monday, August 12, 2019 11:53 PM IST
നെ​ടു​മ്പാ​ശേ​രി : കനത്ത മഴയിൽ റ​ൺ​വേ​യി​ൽ വെ​ള്ളം ക​യ​റി​യ​തി​നെത്തുട​ർ​ന്ന് താ​ൽ​കാ​ലി​ക​മാ​യി അ​ട​ച്ചി​രു​ന്ന കൊ​ച്ചി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സാ​ധാ​ര​ണനി​ല​യി​ലാ​യി . ഇ​ന്ന​ലെ സാ​ധാ​ര​ണ ഷെ​ഡ്യൂ​ൾ അ​നു​സ​രി​ച്ചി​ട്ടു​ള്ള അ​ന്താ​രാ​ഷ്ട്ര , ആ​ഭ്യ​ന്ത​ര സ​ർ​വീ​സു​ക​ൾ എ​ല്ലാം ത​ന്നെ നടന്നു. ഇക്കഴി​ഞ്ഞ ഒ​ന്പതി​ന് രാ​ത്രി ഒന്പതിനാണ് വി​മാ​ന​ത്താ​വ​ളം താ​ൽ​കാ​ലി​ക​മാ​യി അടച്ചത്.
റ​ൺ​വേ​യി​ൽനി​ന്നു വെ​ള്ളം ഇ​റ​ങ്ങി​യതിനെത്തുടർന്ന് ഞാ​യ​റാ​ഴ്ച ഉ​ച്ച​യോടെ പ്ര​വ​ർ​ത്ത​നം പുനരാ​രം​ഭി​ച്ചു. അന്ന് ഉച്ചയ്ക്ക് 12.15 ന് ​അ​ബു​ദാ​ബി​യി​ൽ നി​ന്നു​ള്ള ഇ​ൻ​ഡി​ഗോ വി​മാ​ന​മാ​ണ് കൊച്ചിയിൽ ആ​ദ്യ​മെ​ത്തി​യ​ത്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്കുശേ​ഷം വി​വി​ധ ആഭ്യ​ന്ത​ര, അ​ന്താ​രാ​ഷ്ട്ര സ​ർ​വീ​സു​ക​ൾ ഷെ​ഡ്യൂ​ൾ ചെ​യ്തു.
അ​ന്താ​രാ​ഷ്ട്ര ടെ​ർ​മി​ന​ലി​ൽ പ്രതിദിനം 88 ലാ​ൻഡിം​ഗും 88 ടേക്ക് ഓ​ഫും ആ​ഭ്യ​ന്ത​ര ടെ​ർ​മി​ന​ലി​ൽ 150 ലാ​ൻഡിം​ഗും 150 ടേക്ക് ഓ​ഫുമാണ് ന​ട​ക്കാറുള്ളത്. വി​മാ​നത്താ​വ​ളം തു​റ​ന്ന​തി​നുശേ​ഷവും ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ന്നു​ണ്ട്. റ​ൺ​വേ ഉ​ൾ​പ്പ​ടെ​യു​ള്ള​ ഭാ​ഗ​ങ്ങ​ളാണ് ആ​ദ്യം വൃ​ത്തി​യാ​ക്കി​യ​ത്. ബാ​ക്കി​ഭാ​ഗ​ങ്ങ​ളിൽ ശുചീകരണം പുരോഗമിക്കു​ക​യാ​ണ്. യാ​ത്ര​ക്കാ​ർ​ക്ക് ബു​ദ്ധി​മു​ട്ടു​ക​ൾ ഇ​ല്ലാ​ത്ത വി​ധ​ത്തി​ലാ​ണ് ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ. ഈ ​ജോലികൾ ഉ​ട​ൻ തീ​രും.