ഐ​എ​ൻ​ടി​യു​സി തൊ​ഴി​ലാ​ളി​ക​ൾ ഏ​റ്റു​മു​ട്ടി; നാ​ലു​പേ​ർ​ക്കു പ​രി​ക്ക്
Monday, August 12, 2019 11:53 PM IST
ഉ​ദ​യം​പേ​രൂ​ർ: ഉ​ദ​യം​പേ​രൂ​ർ ഐ​ഒ​സി പ്ലാ​ന്‍റി​ൽ ഐ​എ​ൻ​ടി​യു​സി യൂ​ണി​യ​നി​ലെ ഇ​രു​വി​ഭാ​ഗം തൊ​ഴി​ലാ​ളി​ക​ൾ ത​മ്മി​ൽ ഏ​റ്റു​മു​ട്ടി. നാ​ലു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഐ​എ​ൻ​ടി​യു​സി റീ​ജ​ണ​ൽ പ്ര​സി​ഡ​ന്‍റ് പി.​സി. സു​നി​ൽ​കു​മാ​ർ, എ.​ആ​ർ. കി​ഷോ​ർ, വി​ഷ്ണു പ​ന​ച്ചി​ക്ക​ൽ, രാ​ജേ​ന്ദ്ര​ൻ എ​ന്നി​വ​ർ​ക്ക് പ​രി​ക്ക്.
ഐ​എ​ൻ​ടി​യു​സി യൂ​ണി​യ​നി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് സം​ബ​ന്ധി​ച്ച ത​ർ​ക്ക​മാ​ണ് കൈ​യാ​ങ്ക​ളി​യി​ൽ ക​ലാ​ശി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ന​ട​ന്ന ഗേ​റ്റ് മീ​റ്റിം​ഗി​നി​ടെ​യാ​ണ് സം​ഘ​ർ​ഷ​മു​ണ്ടാ​യ​ത്. കാ​ലാ​വ​ധി തീ​ർ​ന്ന നി​ല​വി​ലെ ക​മ്മി​റ്റി​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്താ​ൻ മേ​യ് ഒ​ൻ​പ​തി​ന് ചേ​ർ​ന്ന ജ​ന​റ​ൽ ബോ​ഡി തീ​രു​മാ​ന​മെ​ടു​ത്തി​രു​ന്നു. എ​ന്നാ​ൽ നി​ല​വി​ലെ സെ​ക്ര​ട്ട​റി എ.​ആ​ർ. കി​ഷോ​ർ വോ​ട്ട​ർ പ​ട്ടി​ക സം​ബ​ന്ധി​ച്ച് പ​രാ​തി ഉ​ന്ന​യി​ച്ചു മു​ൻ​സി​ഫ് കോ​ട​തി​യെ സ​മീ​പി​ച്ചു.
ഈ ​കേ​സ് നി​ല​നി​ൽക്കേ പു​തി​യ ഭ​ര​ണ​സ​മി​തി​യെ തെ​ര​ഞ്ഞെ​ടു​ത്ത​താ​ണ് പ്ര​ശ്ന​ങ്ങ​ൾ​ക്ക് കാ​ര​ണം. ഇ​ന്ന​ലെ രാ​വി​ലെ തൊ​ഴി​ലാ​ളി​ക​ളെ ഗേ​റ്റ് മീ​റ്റിം​ഗി​ൽ നി​ല​വി​ലെ സെ​ക്ര​ട്ട​റി കോ​ട​തി​യി​ലെ കേ​സ് ചൂ​ണ്ടി​ക്കാ​ണി​ച്ച​തി​നെത്തുട​ർ​ന്നു​ണ്ടാ​യ ത​ർ​ക്ക​മാ​ണ് ഏ​റ്റു​മു​ട്ട​ലി​ൽ ക​ലാ​ശി​ച്ച​ത്.
വൈ​കു​ന്നേ​രം ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​ജു പി. നാ​യ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ വി​ളി​ച്ചു ചേ​ർ​ത്ത യോ​ഗ​ത്തി​ൽ നി​ല​വി​ലെ തൊ​ഴി​ലാ​ളി​ക​ളെ റൊ​ട്ടേ​ഷ​ൻ അ​ടി​സ്ഥാ​ന​ത്തി​ൽ ജോ​ലി​ക്കു ക​യ​റ്റാ​നും തെ​ര​ഞ്ഞെ​ടു​പ്പ് സം​ബ​ന്ധി​ച്ച കേ​സ് കോ​ട​തി തീ​രു​മാ​നം ആ​വു​ന്ന വ​രെ ഗേ​റ്റ് മീ​റ്റിം​ഗു​ക​ൾ ഒ​ഴി​വാ​ക്കാ​നും ധാ​ര​ണ​യാ​യി.