മൂ​ന്നു കൊ​ന്പു​ള്ള ആ​ന ച​രി​ഞ്ഞു
Monday, August 12, 2019 11:53 PM IST
മ​ല​യാ​റ്റൂ​ർ: നീ​ലീ​ശ്വ​ര​ത്ത് ആ​ന ച​രി​ഞ്ഞു. കൊ​റ്റ​മം കു​ന്പ​തോ​ട്ട​ത്തി​ൽ തോ​മ​സി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കാ​ല​ടി ഗ​ണേ​ശ​ൻ എ​ന്ന ആ​ന​യാ​ണ് ച​രി​ഞ്ഞ​ത്. മൂ​ന്നു കൊ​ന്പ് ഈ ​ആ​ന​യു​ടെ പ്ര​ത്യേ​ക​തയായിരു
ന്നു. ര​ണ്ട് വ​ലി​യ​തും ഇ​ട​തു വ​ശ​ത്തെ വ​ലി​യ കൊ​ന്പി​നോ​ട് ചേ​ർ​ന്ന് ചെ​റി​യ കൊ​ന്പു​മാ​ണു​ണ്ടായിരുന്നത്.
ഏ​ക​ദേ​ശം 55 വ​യ​സു​ള്ള ആ​ന​യ്ക്കു മു​ക്കൊന്പ​ൻ ഗ​ണേ​ശ​ൻ എ​ന്നും വി​ളി​പ്പേരുണ്ടായിരുന്നു. വാ​ർ​ധ​ക്യ​സ​ഹ​ജ​മായ അവശത
കൾ കാ​ര​ണ​ം ഇ​ന്ന​ലെ രാ​വി​ലെ ഒ​ന്പ​തോ​ടെ​യാ​ണ് ആ​ന ച​രി​ഞ്ഞ​ത്. ആ​റാ​ട്ട് പു​ഴ പൂ​ര​ത്തി​നാ​ണ് അ​വ​സാ​ന​മാ​യി എ​ഴു​ന്ന​ള്ളി​ച്ച​ത്. വൈ​റ്റ​റി​ന​റി ഡോ​ക്ട​ർ​മാ​രാ​യ ഡോ.​ഡേ​വീ​സ്, ഡോ. ​ജെ​സി, ജി​ല്ല റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ ര​ഞ്ജി​ത്ത്, ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ​മാ​രാ​യ പി.​കെ മ​നോ​ഹ​ര​ൻ, രാം​കു​മാ​ർ, കെ.​എ​സ്.​വി​നോ​ദ് എ​ന്നി​വ​ർ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം സ്ഥ​ല​ത്തെ​ത്തി മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.