ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി വെ​ട്ടേ​റ്റു മ​രി​ച്ച സം​ഭ​വം: സു​ഹൃ​ത്തു​ക്ക​ളെ കേ​ന്ദ്രീ​ക​രി​ച്ച് അ​ന്വേ​ഷ​ണം
Monday, August 12, 2019 11:53 PM IST
പെ​രു​മ്പാ​വൂ​ർ: ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി റോ​ഡ​രി​കി​ൽ വെ​ട്ടേ​റ്റു മ​രി​ച്ച സം​ഭ​വ​ത്തി​ൽ സു​ഹൃ​ത്തു​ക്ക​ളാ​യ മൂ​ന്നു​പേ​രെ കേ​ന്ദ്രീ​ക​രി​ച്ച് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.
കൂ​വ​പ്പ​ടി​യി​ലു​ള്ള സ്വ​കാ​ര്യ റൈ​സ്മി​ൽ ക​മ്പ​നി​യി​ലെ തൊ​ഴി​ലാ​ളി​യാ​യ മ​ധ്യ​പ്ര​ദേ​ശി​ലെ സാ​ങ്കി സ്വ​ദേ​ശി സ​ന്തോ​ഷ് മ​ക​ൻ സോ​നു (24) ആ​ണ് വെ​ട്ടേ​റ്റ് മരിച്ചത്. സോ​നു​വി​നൊ​പ്പം ഇ​തേ ക​മ്പ​നി​യി​ൽ ജോ​ലി ചെ​യ്തി​രു​ന്ന സു​ഹൃ​ത്തു​ക്ക​ളാ​ണ് കൊ​ല​പാ​ത​ക​ത്തി​ന് പി​ന്നി​ലെ​ന്നാ​ണ് പോ​ലീ​സ് ന​ൽ​കു​ന്ന സൂ​ച​ന.
ക​മ്പ​നി​ക്ക് സ​മീ​പം ഐ​മു​റി​ക്ക​വ​ല​യി​ൽ റോ​ഡ​രി​കി​ലെ കാ​ന​യി​ലാ​ണ് ഞാ​യ​റാ​ഴ്ച മൃ​ത​ദേ​ഹം കി​ട​ന്നി​രു​ന്ന​ത്. ക​ത്തി​യു​ടെ ക​വ​ർ സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്ന് പോ​ലീ​സ് ക​ണ്ടെ​ടു​ത്തു. നാ​ലു സൃ​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പ​മാ​ണ് ശ​നി​യാ​ഴ്ച വൈ​കി​ട്ട് സോ​നു ക​മ്പ​നി​യി​ൽനി​ന്ന് ഇ​റ​ങ്ങി​യ​ത്.
രാ​ത്രി​യോ​ടെ​യാ​ണ് കൊ​ല​പാ​ത​കം ന​ട​ന്ന​തെ​ന്നു ക​രു​തു​ന്നു. റോ​ഡ​രി​കി​ലെ‌ ഒ​രു പ​റ​മ്പി​ൽ പി​ടി​വ​ലി ന​ട​ന്ന​തി​ന്‍റെ ല​ക്ഷ​ണ​ങ്ങ​ൾ കാ​ണ​പ്പെ​ട്ടു.
പി​റ്റേ​ന്നു രാ​വി​ലെ വ​ഴി​യാ​ത്ര​ക്കാ​രാ​ണ് കാ​ന​യി​ൽ മൃ​ത​ദേ​ഹം ക​ണ്ട​ത്. പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി എ​റ​ണാ​കു​ളം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ സൂ​ക്ഷി​ച്ചി​ട്ടു​ണ്ട്.
സു​ഹൃ​ത്തു​ക​ളി​ൽ ഒ​രാ​ളാ​ണ് കൊ​ല​പാ​ത​കം ന​ട​ത്തി​യ​തെ​ന്ന് പോ​ലീ​സ് സം​ശ​യി​ക്കു​ന്നു. പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലു​ള്ള ഇ​യാ​ളു​ടെ അ​റ​സ്റ്റ് ഇ​ന്ന് രേ​ഖ​പ്പെ​ടു​ത്തി​യേ​ക്കും.