അ​ജ്ഞാ​ത വാ​ഹ​ന​മി​ടി​ച്ചു നി​ർ​ത്തി​യി​ട്ട കാ​ർ തകർന്നു
Monday, August 12, 2019 11:53 PM IST
തോ​പ്പും​പ​ടി: വീ​ടി​നു മു​ന്നി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന കാ​ർ അ​ജ്ഞാ​ത വാ​ഹ​ന​മി​ടി​ച്ച് ത​ക​ർ​ന്ന​താ​യി പ​രാ​തി. ചു​ള്ളി​ക്ക​ൽ വാ​റു​വൈ​ദ്യ​ർ റോ​ഡി​ലാ​ണ് സം​ഭ​വം. ന​സ്ര​ത്ത് ക​ല്ല​റ​യ്ക്ക​ൽ ഹെ​ൻ​ട്രി​യു​ടെ ഫോ​ർ​ഡ് കാ​റാ​ണ് ത​ക​ർ​ന്ന​ത്.
തി​ങ്ക​ളാ​ഴ്ച്ച പു​ല​ർ​ച്ചെ ര​ണ്ടോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. കാ​റി​ൽ ഇ​ടി​ക്കു​ന്ന വ​ലി​യ ശ​ബ്ദം കേ​ട്ട് സ​മീ​പ​വാ​സി​ക​ൾ എ​ഴു​ന്നേ​റ്റെങ്കി​ലും ഇ​ടി​ച്ച വാ​ഹ​നം നി​ർ​ത്താ​തെ പോ​വു​ക​യാ​യി​രു​ന്നു. സം​ഭ​വം സ​മീ​പ​ത്തെ സി​സി​ടി​വി കാ​മ​റ​യി​ൽ പ​തി​ഞ്ഞി​ട്ടു​ണ്ടെ​ന്ന് കാ​റു​ട​മ പ​റ​യു​ന്നു. ഇ​ടി​ച്ച വാ​ഹ​നം ക​ണ്ടെ​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഹെ​ൻ​ട്രി തോ​പ്പും​പ​ടി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.