വീ​ണ്ടും ക​ന​ത്ത​ മ​ഴ​യെ​ന്നു മു​ന്ന​റി​യി​പ്പ്
Monday, August 12, 2019 11:54 PM IST
കൊ​ച്ചി: ശ​ക്ത​മോ അ​തി​ശ​ക്ത​മോ ആ​യ മ​ഴ​യ്ക്കു സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ കേ​ന്ദ്ര കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം ഇ​ന്നു ജി​ല്ല​യി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലെ ശ​ക്ത​മാ​യ മ​ഴ​യെ​ത്തു​ട​ർ​ന്നു വെ​ള്ളം​ക​യ​റി​യ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലെ ജ​ന​ജീ​വി​തം സാ​ധാ​ര​ണ​നി​ല​യി​ലേ​ക്ക് എ​ത്തു​ന്ന​തി​നി​ടെ​യാ​ണു വീ​ണ്ടും ക​ന​ത്ത മ​ഴ​യ്ക്കു​ള്ള മു​ന്ന​റി​യി​പ്പ്.
ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഇ​ന്ന​ലെ നേ​രി​യ​തോ​തി​ൽ മ​ഴ രേ​ഖ​പ്പെ​ടു​ത്തി. ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വേ​ഗ​ത്തി​ലാ​ക്കാ​നും നാ​ടി​നെ പൂ​ർ​വ​സ്ഥി​തി​യി​ലേ​ക്കു മ​ട​ക്കി​ക്കൊ​ണ്ടു​വ​രാ​നും എ​ല്ലാ​വ​രു​ടെ​യും സ​ഹാ​യ സ​ഹ​ക​ര​ണ​ങ്ങ​ൾ ആ​വ​ശ്യ​മാ​ണെ​ന്നു ജി​ല്ലാ ഭ​ര​ണ​കൂ​ടം അ​റി​യി​ച്ചു.
ക​ള​ക്ട​റേ​റ്റ് പ്ലാ​നിം​ഗ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ജി​ല്ലാ ഭ​ര​ണ​കൂ​ടം ആ​രം​ഭി​ച്ച സം​ഭ​ര​ണ കേ​ന്ദ്ര​ത്തി​ലേ​ക്കു ധാ​രാ​ളം അ​വ​ശ്യ​വ​സ്തു​ക്ക​ൾ ല​ഭി​ക്കു​ന്നു​ണ്ട്.വെ​ള്ളം ക​യ​റി​യ​തി​നെ​ത്തു​ട​ർ​ന്ന് ആ​ലു​വ, പ​റ​വൂ​ർ, കോ​ത​മം​ഗ​ലം, മൂ​വാ​റ്റു​പു​ഴ താ​ലൂ​ക്കു​ക​ളി​ൽ റോ​ഡ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ട​തു പു​നഃ​സ്ഥാ​പി​ച്ചു വ​രി​ക​യാ​ണ്.
മൂ​വാ​റ്റു​പു​ഴ​യി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞു ക​ന​ത്ത മ​ഴ രേ​ഖ​പ്പെ​ടു​ത്തി. ക​രു​മാ​ലൂർ, ആ​ല​ങ്ങാ​ട് എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ളു​ടെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ അ​തി​രൂ​ക്ഷ​മാ​യ വെ​ള്ള​ക്കെ​ട്ട് നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ തി​രു​വാ​ലൂ​രി​ലെ പെ​രി​യാ​ർ​വാ​ലി ക​നാ​ൽ പൊ​ളി​ച്ചു​നീ​ക്കി.
ത​ഹ​സി​ൽ​ദാ​റു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ന​ട​പ​ടി. ക​ഴി​ഞ്ഞ ദി​വ​സം വെ​ള്ള​ക്കെ​ട്ട് രൂ​ക്ഷ​മാ​യ അ​ങ്ക​മാ​ലി-​ചാ​ല​ക്കു​ടി ദേ​ശീ​യ​പാ​ത​യി​ൽ ക​റു​കുറ്റി അ​രീ​ക്ക​ൽ ജം​ഗ്ഷ​നി​ൽ വെ​ള്ളം ഇ​റ​ങ്ങി​യെ​ങ്കി​ലും ര​ണ്ട​ടി വ​ലി​പ്പ​ത്തി​ലു​ള്ള നാ​ൽ​പ​തോ​ളം കു​ഴി​ക​ൾ ഇ​വി​ടെ രൂ​പ​പ്പെ​ട്ട​ത് വാ​ഹ​ന​യാ​ത്ര​ക്കാ​ർ​ക്കു ഭീ​ഷ​ണി​യാ​യി. ചെ​റു​തും വ​ലു​തു​മാ​യ 28 വാ​ഹ​ന​ങ്ങ​ളാ​ണ് ഇ​വി​ടെ പ​ഞ്ച​റാ​യ​ത്. ദേ​ശീ​യ​പാ​ത അ​ഥോ​റി​ട്ടി ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു. നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ കു​ഴി​ക​ൾ പി​ന്നീ​ട് താ​ത്കാ​ലി​ക​മാ​യി അ​ട​ച്ചു.
മാ​ഞ്ഞാ​ലി​ത്തോ​ടി​ന്‍റെ ഒ​ഴു​ക്ക് സു​ഗ​മ​മാ​ക്കാ​ൻ ഫ്ലോ​ട്ടിം​ഗ് ജെ​സി​ബി ഉ​പ​യോ​ഗി​ച്ചു​ള്ള ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക​ൾ ന​ട​ത്തി​വ​രി​ക​യാ​ണ്. അ​ങ്ക​മാ​ലി പ്ര​ദേ​ശ​ത്തെ വെ​ള്ള​ക്കെ​ട്ടി​ന് പ്ര​ധാ​ന കാ​ര​ണ​ങ്ങ​ളി​ലൊ​ന്ന് മാ​ഞ്ഞാ​ലി തോ​ടി​ന്‍റെ ഒ​ഴു​ക്ക് നി​ല​ച്ച​താ​ണ്.