ബൈക്കപകടത്തിൽ പോ​ലീ​സു​കാ​ര​ന്‍ മ​രി​ച്ചു
Monday, August 12, 2019 11:54 PM IST
കി​ഴ​ക്ക​മ്പ​ലം: പ​ള്ളി​ക്ക​ര മ​ന​ക്ക​ക​ട​വ് പാ​ല​ത്തി​നു സ​മീ​പ​ത്തു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ ബൈ​ക്ക് യാ​ത്രക്കാരനാ​യ പോ​ലീ​സു​കാ​ര​ന്‍ മ​രി​ച്ചു. പ​ട്ടി​മ​റ്റം വ​ല​മ്പൂ​ര്‍ കോ​ലാ​ന്‍ കു​ടി മേ​ച്ചേ​രി മോ​ഹ​ന​ന്‍റെ മ​ക​ന്‍ അ​രു​ണ്‍ (34) ആ​ണു മ​രി​ച്ച​ത്. ഇന്നലെ വൈ​കു​ന്നേ​രം 4.30നായിരുന്നു അ​പ​ക​ടം.
കാ​ക്ക​നാ​ട് ഭാ​ഗ​ത്തുനി​ന്നെ​ത്തി​യ അ​രു​ണി​ന്‍റെ ബൈ​ക്കി​നെ എ​തി​ര്‍​ദി​ശ​യി​ല്‍ നി​ന്നെ​ത്തി​യ ബൈ​ക്ക് യാ​ത്രക്കാര​ന്‍ കാ​റി​നെ ഓ​വ​ര്‍​ടേ​ക്ക് ചെ​യ്യാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ഇ​ടി​ച്ചു​വീ​ഴ്ത്തു​ക​യാ​യി​രു​ന്നു. വീ​ഴ്ച​യി​ല്‍ അ​രു​ണി​ന്‍റെ ത​ല​യി​ല്‍നി​ന്നു ഹെ​ല്‍​മെ​റ്റ് തെ​റി​ച്ചു​പോ​യി. റോ​ഡി​ല്‍ ത​ല​യി​ടി​ച്ചു വീ​ണ അ​രു​ണി​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചു. അ​രു​ണ്‍ എ​റ​ണാ​കു​ളം എ​ന്‍​ഐ​എ യി​ലാ​യി​രു​ന്നു ജോ​ലി ചെ​യ്തി​രു​ന്ന​ത്. മൃ​ത​ദേ​ഹം കാ​ക്ക​നാ​ട് സ​ണ്‍​റൈ​സ് ആ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ല്‍.