ദു​ര​ന്ത​മു​ഖ​ത്ത് സ​ഹാ​യ​വു​മാ​യി ‘വേ​ൾ​ഡ് ചാ​രി​റ്റി മി​ഷ​ൻ’
Monday, August 12, 2019 11:54 PM IST
ോകോ​ല​ഞ്ചേ​രി: പ്ര​ള​യ ദു​ര​ന്ത മു​ഖ​ങ്ങ​ളി​ൽ സ​ഹാ​യ ഹ​സ്ത​വു​മാ​യി വേ​ൾ​ഡ് ചാ​രി​റ്റി മി​ഷ​ൻ. പ്ര​ള​യം ത​ക​ർ​ത്തെ​റി​ഞ്ഞ മ​ല​പ്പു​റം ജി​ല്ല​യി​ലെ നി​ല​ന്പൂ​രി​ന​ടു​ത്തു​ള്ള എ​ട​ക്ക​ര, വ​ഴി​ക്ക​ട​വ്, മ​ണി​മൂ​ളി എ​ന്നി​വി​ട​ങ്ങ​ളി​ലു​ള്ള ക്യാ​ന്പു​ക​ളി​ലാ​ണ് തി​രു​വാ​ണി​യൂ​ർ വെ​ണ്ണി​ക്കു​ള​ത്തി​ന​ടു​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന ‘വേ​ൾ​ഡ് ചാ​രി​റ്റി മി​ഷ​ൻ’ പ്ര​വ​ർ​ത്ത​ക​ർ സ​ഹാ​യ​വു​മാ​യി എ​ത്തി​യ​ത്.
വേ​ൾ​ഡ് ചാ​രി​റ്റി മി​ഷ​ന്‍റെ ‘ലി​ഗ് ന​ഴ്സ്’ എ​ന്ന ഉ​പ​സം​ഘ​ട​ന​യി​ൽ ദു​ര​ന്ത നി​വാ​ര​ണ പ​രി​ശീ​ല​നം കി​ട്ടി​യ ചെ​റു​പ്പ​ക്കാ​രു​ടെ സം​ഘ​മാ​ണ് ര​ക്ഷാ​ദൗ​ത്യം നി​ർ​വ​ഹി​ക്കു​ന്ന​ത്. വെ​ള്ളി​യാ​ഴ്ച രാ​ത്രി​യോ​ടെ വെ​ണ്ണി​ക്കു​ള​ത്തു​നി​ന്ന് വേ​ൾ​ഡ് ചാ​രി​റ്റി മി​ഷ​ന്‍റെ ആം​ബു​ല​ൻ​സി​ൽ അ​രി, സ​വാ​ള, ഉ​രു​ള​ക്കി​ഴ​ങ്ങ്, പു​ത​പ്പ്, ത​ല​യി​ണ, വി​വി​ധ പ്രാ​യ​ക്കാ​ർ​ക്കു​ള്ള ഉ​ടു​പ്പു​ക​ൾ, മ​രു​ന്നു​ക​ൾ തു​ട​ങ്ങി​യ അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളു​മാ​യി പു​റ​പ്പെ​ട്ട സം​ഘം മ​ല​പ്പു​റം ജി​ല്ല​യി​ലെ പ​ല ക്യാ​ന്പു​ക​ൾ സ​ന്ദ​ർ​ശി​ച്ച് അ​വ വി​ത​ര​ണം ചെ​യ്തു.
സം​ഘ​ട​ന​യ്ക്ക് ചു​ക്കാ​ൻ പി​ടി​ക്കു​ന്ന​ത് വെ​ണ്ണി​ക്കു​ളം സ്വ​ദേ​ശി ജോ​ർ​ജ് കു​ര്യ​നാ​ണ്. ഡോ​ണ്‍ ഏ​ബ്ര​ഹാം, റോ​യി പി.​ തോ​മ​സ്, ഫെ​ബി​ൻ സാ​ബു, ആ​ദം സാ​ജു, ബേ​സി​ൽ മാ​ങ്കു​ടി​യി​ൽ എ​ന്നി​വ​ർ പ്ര​വ​ർ​ത്ത​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.