പ്രളയം: ക​ന്നു​കാ​ലി​ക​ൾ ച​ാകുന്നു
Monday, August 12, 2019 11:56 PM IST
മൂ​വാ​റ്റു​പു​ഴ: പ്ര​ള​യ​ത്തെ​ത്തു​ട​ർ​ന്ന് മൂ​വാ​റ്റു​പു​ഴ​യി​ൽ മൃ​ഗ​സം​ര​ക്ഷ​ണ മേ​ഖ​ല​യി​ലും ക​ന​ത്ത ആ​ഘാ​തം. ചു​രു​ക്കം ദി​വ​സ​മാ​ണ് വെ​ള്ളം പ്ര​ദേ​ശ​ത്ത് ക​യ​റി​യ​തെ​ങ്കി​ലും വെ​ള്ള​മി​റ​ങ്ങി​യ​തോ​ടെ​യാ​ണ് പ്ര​ദേ​ശ​ത്ത് മൃ​ഗ​ങ്ങ​ൾ ച​ത്തൊ​ടു​ങ്ങാ​ൻ തു​ട​ങ്ങി​യ​ത്. ഇ​ന്ന​ലെ മാ​ത്രം ര​ണ്ട് പ​ശു​ക്ക​ളും ഒ​രു കി​ടാ​രി​യും നാ​ല് ആ​ടു​ക​ളും ച​ത്തു.
മൂ​വാ​റ്റു​പു​ഴ ഉ​റ​വ​ക്കു​ഴി പു​ത്ത​ൻ​പു​ര​യി​ൽ ഐ​ഷ ഇ​ബ്രാ​ഹിം, ഈ​സ്റ്റ് മാ​റാ​ടി പാ​ലി​യോ​ട്ടി​ൽ ബാ​ബു എ​ന്നി​വ​രു​ടെ പ​ശു​വും മൂ​വാ​റ്റു​പു​ഴ പൂ​വ​ൻ സെ​ബി തോ​മ​സി​ന്‍റെ ആ​റു മാ​സം പ്രാ​യ​മു​ള്ള കി​ടാ​രി​യും പെ​രു​മ​റ്റം സ്വ​ദേ​ശി ഉ​ബൈ​സി​ന്‍റെ നാ​ല് ആ​ടു​ക​ളു​മാ​ണ് ച​ത്ത​ത്.
മൂ​വാ​റ്റു​പു​ഴ​യി​ൽ കാ​ല​വ​ർ​ഷ​ത്തെ​ത്തു​ട​ർ​ന്ന് വെ​ള്ളം ക​യ​റി​യ പ്ര​ദേ​ശ​ങ്ങ​ളി​ലെ മൃ​ഗ​ങ്ങ​ളാ​ണ് ച​ത്ത​ത്. ചു​രു​ങ്ങി​യ ദി​വ​സം മാ​ത്ര​മാ​ണ് വെ​ള്ളം ക​യ​റി​കി​ട​ന്ന​തെ​ങ്കി​ലും ഇ​റ​ങ്ങി​യ​തോ​ടെ​യാ​ണ് മൃ​ഗ​ങ്ങ​ൾ​ക്ക് ജീ​വ​ഹാ​നി സം​ഭ​വി​ക്കാ​ൻ തു​ട​ങ്ങി​യി​രി​ക്കു​ന്ന​ത്. വെ​ള്ള​പ്പൊ​ക്ക​വും ക​ന​ത്ത മ​ഴ​യും മൃ​ഗ​ങ്ങ​ൾ​ക്ക് ദു​രി​ത​കാ​ല​മാ​യി​രു​ന്നു.
വെ​ള്ളം ക​യ​റാ​ൻ തു​ട​ങ്ങി​യ​തോ​ടെ പ​ല​രും സ്വ​യം ര​ക്ഷ​പ്പെ​ടാ​നു​ള്ള ത​ത്ര​പ്പാ​ടി​നി​ട​യ്‌​ക്ക് മൃ​ഗ​ങ്ങ​ളെ ഉ​യ​ർ​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കു മാ​റ്റി​യെ​ങ്കി​ലും മ​ഴ​യും കാ​റ്റു​മേ​റ്റ് ഭൂ​രി​ഭാ​ഗം മൃ​ഗ​ങ്ങ​ൾ​ക്കും പ​നി അ​ട​ക്ക​മു​ള്ള രോ​ഗ​ങ്ങ​ൾ പി​ടി​പെ​ടു​ക​യാ​യി​രു​ന്നു. ഇ​തി​ന് പു​റ​മെ ക​റ​വ​പ്പ​ശു​ക്ക​ൾ​ക്ക് പാ​ൽ ഉ​ത്‌​പ്പാ​ദ​ന​ത്തി​ൽ ഗ​ണ്യ​മാ​യ കു​റ​വാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. കാ​ല​വ​ർ​ഷം ആ​രം​ഭി​ച്ച​തോ​ടെ മൃ​ഗ​ങ്ങ​ൾ​ക്ക് ഭ​ക്ഷ​ണം അ​ട​ക്കം ന​ൽ​കു​ന്ന​തി​ലു​ണ്ടാ​യ വ്യ​തി​യാ​ന​ങ്ങ​ളും അ​വ​റ്റ​ക​ളെ രോ​ഗി​ക​ളാ​ക്കി മാ​റ്റി. കൃ​ത്യ​മാ​യ പ​രി​ച​ര​ണ​വും ചി​കി​ത്സ​യും യ​ഥാ​സ​മ​യം വ​ള​ർ​ത്ത് മൃ​ഗ​ങ്ങ​ൾ​ക്ക് ല​ഭ്യ​മാ​ക്കി​യി​ല്ല​ങ്കി​ൽ ക്ഷീ​ര ക​ർ​ഷ​ക​ർ​ക്ക് ക​ന​ത്ത ആ​ഘാ​ത​മാ​യി മാ​റും. ഇ​തോ​ടൊ​പ്പം ത​ന്നെ സ​ർ​ക്കാ​ർ സ​ഹാ​യ​ങ്ങ​ളും ല​ഭ്യ​മാ​കേ​ണ്ട​താ​ണ്.