മ​ല​ബാ​റി​നു കൈ​ത്താ​ങ്ങാ​യി കെ​സി​വൈ​എം
Monday, August 12, 2019 11:56 PM IST
മു​വാ​റ്റു​പു​ഴ: ഹോ​ളി​മാ​ഗി ഫൊ​റോ​ന പ​ള്ളി, നി​ർ​മ​ല ഹ​യ​ർ സെ​ക്ക​ന്‍​ഡ​റി സ്കൂ​ൾ എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ കെ​സി​വൈ​എം പ്ര​വ​ർ​ത്ത​ക​ർ ന​ട​ത്തി​യ മ​ല​ബാ​റി​ന് ഒ​രു കൈ​ത്താ​ങ്ങ് എ​ന്ന പ​ദ്ധ​തി​യി​ൽ സ്വ​രൂ​പി​ച്ച അ​വ​ശ്യ​സാ​ധ​ന​ങ്ങ​ൾ എ​ത്തി​ച്ചു ന​ൽ​കി. ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്കു​വേ​ണ്ട ഒ​ട്ടു​മി​ക്ക അ​വ​ശ്യ വ​സ്തു​ക്ക​ളും സ്വ​രൂ​പി​ച്ച പ്ര​വ​ർ​ത്ത​ക​ർ മ​ല​പ്പു​റം ക​ള​ക്ട​റേ​റ്റി​ൽ എ​ത്തി​ച്ചു​കൊ​ടു​ക്കു​ക​യാ​യി​രു​ന്നു. ആ​വ​ശ്യ​മെ​ങ്കി​ൽ ഇ​നി​യും സ​ഹാ​യം ന​ൽ​കാ​മെ​ന്നും പ്ര​വ​ർ​ത്ത​ക​ർ അ​ധി​കൃ​ത​ർ​ക്കു വാ​ഗ്ദാ​നം ന​ൽ​കി​യി​ട്ടുണ്ട്.

നി​ർ​മ​ല കോ​ള​ജി​ൽ
പ്ര​ഭാ​ഷ​ണം ഇന്ന്

മൂ​വാ​റ്റു​പു​ഴ: നി​ർ​മ​ല കോ​ള​ജി​ൽ വാ​സ്തു ശി​ൽ​പ്പി​യും പ​രി​സ്ഥി​തി ചി​ന്ത​ക​നു​മാ​യ ജി. ​ശ​ങ്ക​ർ യാ​ത്ര​യു​ടെ വി​സ്മ​യ​ങ്ങ​ൾ എ​ന്ന വി​ഷ​യ​ത്തി​ൽ ഇ​ന്നു പ്ര​ഭാ​ഷ​ണം ന​ട​ത്തും. രാ​വി​ലെ 11ന് ​കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്കും പ​ങ്കെ​ടു​ക്കാം.