കൂ​ത്താ​ട്ടു​കു​ളം സ്വ​കാ​ര്യ ബ​സ് സ്റ്റാ​ന്‍​ഡി​ൽ യാ​ത്ര​ക്കാ​ർ​ക്കു ദു​രി​ത​മാ​യി കു​ഴി​ക​ൾ
Monday, August 12, 2019 11:56 PM IST
കൂ​ത്താ​ട്ടു​കു​ളം: സ്വ​കാ​ര്യ ബ​സ് സ്റ്റാ​ന്‍​ഡി​ലെ കു​ഴി​ക​ൾ യാ​ത്ര​ക്കാ​ർ​ക്ക് ദു​രി​ത​മാ​കു​ന്നു. ഒ​രു വ​ർ​ഷം മു​ന്പ് ബ​സ് പാ​ർ​ക്ക് ചെ​യ്തി​രു​ന്ന സ്ഥ​ല​ത്തു മാ​ത്രം ടൈ​യി​ൽ വി​രി​ച്ച് വൃ​ത്തി​യാ​ക്കി​യി​രു​ന്നു. എ​ന്നാ​ൽ മ​റ്റു ഭാ​ഗ​ങ്ങ​ളി​ലൊ​ന്നും അ​ധി​കൃ​ത​ർ യാ​തൊ​രു അ​റ്റ​കു​റ്റ​പ്പ​ണി​ക​ളും ന​ട​ത്തി​യി​രു​ന്നി​ല്ല.
മ​ഴ​ക​ന​ത്ത​തോ​ടെ കു​ഴി​ക​ളി​ൽ വെ​ള്ളം കെ​ട്ടി​നി​ൽ​ക്കു​ക​യും വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​ന്പോ​ൾ യാ​ത്ര​ക്കാ​രു​ടെ ദേ​ഹ​ത്ത് ചെ​ളി തെ​റി​ക്കു​ന്ന​തും പ​തി​വാ​യി​രി​ക്കു​ക​യാ​ണ്. ബ​സി​ൽ ക​യ​റാ​നെ​ത്തു​ന്ന സ്ത്രീ​ക​ള​ട​ക്ക​മു​ള്ള യാ​ത്ര​ക്കാ​ർ കു​ഴി​ക​ളി​ൽ വീ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​തും പ​തി​വാ​ണ്. ഏ​താ​നും നാ​ൾ മു​ന്പ് ബ​സ് ക​ട​ന്നു പോ​യ​പ്പോ​ൾ യാ​ത്ര​ക്കാ​ര​ന്‍റെ ദേ​ഹ​ത്ത് കു​ഴി​യി​ൽ​നി​ന്നു ക​ല്ല് തെ​റി​ച്ചു​കൊ​ണ്ട് സാ​ര​മാ​യി പ​രി​ക്കേ​റ്റി​രു​ന്നു.
വി​ദ്യാ​ർ​ഥി​ക​ള​ട​ക്കം ദി​വ​സ​വും നൂ​റു​ക​ണ​ക്കി​നു യാ​ത്ര​ക്കാ​രെ​ത്തു​ന്ന സ്റ്റാ​ന്‍​ഡി​ന്‍റെ അ​വ​സ്ഥ ഏ​റെ ദ​യ​നീ​യ​മാ​ണ്. നാ​ട്ടു​കാ​ർ പ​ല​വ​ട്ടം അ​ധി​കൃ​ത​രോ​ട് പ​രാ​തി​പ്പെ​ട്ടെ​ങ്കി​ലും യാ​തൊ​രു ന​ട​പ​ടി​യും ചെ​യ്തി​ട്ടി​ല്ലെ​ന്നും ആ​രോ​പ​ണ​മു​യ​ർ​ന്നി​ട്ടു​ണ്ട്. ഇ​തി​നു പു​റ​മെ സ്വ​കാ​ര്യ ബ​സ് സ്റ്റാ​ന്‍​ഡി​ൽ​നി​ന്നു കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​യി​ലേ​ക്കു​ള്ള റോ​ഡും ത​ക​ർ​ന്നി​രി​ക്കു​ക​യാ​ണ്.
റോ​ഡി​ലെ ടാ​ർ ഇ​ള​കി വ​ലി​യ കു​ഴി​ക​ൾ രു​പ​പ്പെ​ട്ടി​ട്ട് നാ​ളു​ക​ളേ​റെ​യാ​യി. സ്വ​കാ​ര്യ ബ​സ് സ്റ്റാ​ന്‍​ഡി​ലെ പ്ര​വേ​ശ​ന ക​വാ​ട​ത്തി​ലാ​ണ് വ​ൻ കു​ഴി​ക​ൾ രൂ​പ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. സ്റ്റാ​ന്‍​ഡി​ൽ ക​യ​റു​ന്ന ബ​സു​ക​ൾ കു​ഴി​ക​ളി​ൽ വീ​ണ് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ക്കാ​റു​ണ്ടെ​ന്നും ജീ​വ​ന​ക്കാ​ർ പ​റ​യു​ന്നു.
ബ​സി​ന്‍റെ അ​ടി​വ​ശം റോ​ഡി​ൽ ത​ട്ടു​ന്ന​താ​ണ് ത​ക​രാ​റി​നു കാ​ര​ണ​മാ​കു​ന്ന​ത്. സ്വ​കാ​ര്യ ബ​സ് സ്റ്റാ​ന്‍​ഡി​ൽ​നി​ന്നു വെ​ള്ളം ഒ​ഴു​കി​പോ​കു​വാ​ൻ നി​ർ​മി​ച്ച അ​ശാ​സ്ത്രീ​യ നി​ർ​മാ​ണ രീ​തി​ക​ളാ​ണ് കു​ഴി​ക​ൾ രൂ​പ​പ്പെ​ടു​വാ​ൻ കാ​ര​ണ​മാ​യി​രി​ക്കു​ന്ന​ത്. അ​ധി​കൃ​ത​ർ കു​ഴി​ക​ൾ നി​ക​ത്താ​ൻ വേ​ണ്ട ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് യാ​ത്ര​ക്കാ​രു​ടെ ആ​വ​ശ്യം.