കാ​ല​വ​ർ​ഷ​ക്കെ​ടു​തി: അ​വ​ലോ​ക​ന യോ​ഗം ചേ​ർ​ന്നു
Monday, August 12, 2019 11:56 PM IST
കൊ​ച്ചി: പ​റ​വൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കാ​ല​വ​ർ​ഷ​ക്കെ​ടു​തി, പ​ക​ർ​ച്ച​വ്യാ​ധി പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ബ്ലോ​ക്ക് ത​ല അ​വ​ലോ​ക​ന യോ​ഗം ന​ട​ന്നു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് യേ​ശു​ദാ​സ് പ​റ​പ്പ​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​രോ​ഗ്യ വ​കു​പ്പ് ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ലും അ​ല്ലാ​തെ​യും ന​ട​ത്തി​വ​രു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ച് ഏ​ഴി​ക്ക​ര സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്രം മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഇ​ൻ​ചാ​ർ​ജ് ഡോ. ​ബി. പ്രീ​തി വി​ശ​ദീ​ക​ര​ണം ന​ൽ​കി.
നി​ല​വി​ൽ കോ​ട്ടു​വ​ള്ളി പ​ഞ്ചാ​യ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ര​ണ്ട് ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ലാ​യി 89 പേ​ർ മാ​ത്ര​മാ​ണ് ക​ഴി​യു​ന്ന​ത്. ഏ​ഴി​ക്ക​ര, ചി​റ്റാ​റ്റു​ക​ര, ചേ​ന്ദ​മം​ഗ​ലം, കോ​ട്ടു​വ​ള്ളി, വ​ട​ക്കേ​ക്ക​ര എ​ന്നീ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ജ​ന​പ്ര​തി​നി​ധി​ക​ൾ, സെ​ക്ര​ട്ട​റി​മാ​ർ, ഉ​ദ്യോ​ഗ​സ്ഥ​ർ, ആ​രോ​ഗ്യ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.