‘ഒാ​ടി ന​ട​ക്കു​ക​ല്ലേ ക​ള​ക്ട​ർ സാ​ർ, കു​റ​ച്ചു ഭക്ഷണം കഴിച്ചിട്ടു പോയാമതി’
Monday, August 12, 2019 11:56 PM IST
ഏ​ലൂ​ർ: പ്ര​ള​യ ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ൾ സ​ന്ദ​ർ​ശി​ച്ചും ക​ള​ക്ഷ​ൻ സെ​ന്‍റ​റു​ക​ൾ ഏ​കോ​പി​പ്പി​ച്ചും ജില്ലാ ക​ള​ക്ട​ർ എ​സ്. സു​ഹാ​സ് ത​ന്‍റെ റോ​ൾ ഭം​ഗി​യാ​ക്കു​ക​യാ​ണ്. ക​ന​ത്ത മ​ഴ പോ​ലും അ​വ​ഗ​ണി​ച്ച് ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന​വ​രെ തേ​ടി​യെ​ത്തു​ന്ന ക​ള​ക്ട​ർ ചു​രു​ങ്ങി​യ ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ സാ​ധാ​ര​ണ​ക്കാ​രു​ടെ ഹൃ​ദ​യം കീ​ഴ​ട​ക്കി ക​ഴി​ഞ്ഞു.
ഇ​ന്ന​ലെ ഏ​ലൂ​ർ ഫാ​ക്ട് ടൗ​ൺ​ഷി​പ്പ് സ്കൂ​ളി​ലെ ക്യാ​ന്പി​ലെ​ത്തി​യ ക​ള​ക്ട​ർ​ക്കു വ​യ​ർ​നി​റ‍​യെ ഭ​ക്ഷ​ണം ന​ല്കി​യാ​ണ് അ​മ്മ​മാ​ർ തി​രി​കെ അ​യ​ച്ച​ത്. വൈ​കു​ന്നേ​രം മൂ​ന്നോ​ടെ ക്യാ​ന്പി​ലെ​ത്തി​യ അ​ദേ​ഹം എ​ല്ലാ​വ​രോ​ടും കു​ശ​ലം പ​റ​യു​ക​യും ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് വേ​ണ്ട നി​ർ​ദേ​ശ​ങ്ങ​ൾ ന​ല്കു​ക​യും ചെ​യ്തശേഷമാണ് മടങ്ങി യത്.