അ​ന്ന് പ്ര​ള​യ​ത്തി​ൽ സ​ഹാ​യി​ച്ചവർക്ക് കൈത്താങ്ങായി ചേ​ന്ദ​മം​ഗ​ലം കൈ​ത്ത​റി
Monday, August 12, 2019 11:56 PM IST
പ​റ​വൂ​ർ: ക​ഴി​ഞ്ഞ​വ​ർ​ഷ​മു​ണ്ടാ​യ പ്ര​ള​യ​ത്തി​ൽ കൈ​ത്ത​റി മേ​ഖ​ല​ക്ക് കൈ​ത്താ​ങ്ങാ​യി വ​ന്ന​വ​ർ​ക്ക് ത​ങ്ങ​ളു​ടെ ഒ​രു​പ​ങ്ക് തി​രി​ച്ചു​ന​ൽ​കി ചേ​ന്ദ​മം​ഗ​ലം കൈ​ത്ത​റി. ഗോ​പാ​ൽ​ജി ഫൗ​ണ്ടേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വ​യ​നാ​ട്ടി​ലെ ദു​രി​ത ബാ​ധി​ത​രെ സ​ഹാ​യി​ക്കാ​നാ​യി സാ​ധ​ന സാ​മ​ഗ്രി​ക​ളു​മാ​യി പു​റ​പ്പെ​ടു​ന്ന ട്ര​ക്കി​ലേ​ക്ക് കൈ​ത്ത​റി തു​ണി​ത്ത​ര​ങ്ങ​ൾ ന​ൽ​കി പ​റ​വൂ​ർ കൈ​ത്ത​റി​നെ നെ​യ്ത്ത് സ​ഹ​ക​ര​ണ സം​ഘം മാ​തൃ​ക​യാ​യി.
ക​ഴി​ഞ്ഞ​വ​ർ​ഷ​ത്തെ പ്ര​ള​യ​ത്തി​നു​ശേ​ഷം ആ​കെ ത​ക​ർ​ന്ന​ടി​ഞ്ഞ ചേ​ന്ദ​മം​ഗ​ലം കൈ​ത്ത​റി​യെ സ​ഹാ​യി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ സ​ഹാ​യ​ഹ​സ്ത​വു​മാ​യി കൂ​ടെ നി​ൽ​ക്കാ​ൻ ആ​ദ്യ​മെ​ത്തി​യ​ത് ഗോ​പാ​ൽ​ജി ഫൗ​ണ്ടേ​ഷ​നും അ​തി​ന്‍റെ പ്ര​വ​ർ​ത്ത​ക​രും ആ​യി​രു​ന്നു. ഇ​ത്ത​വ​ണ വ​യ​നാ​ട്ടി​ലെ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന ജ​ന​ങ്ങ​ളെ സ​ഹാ​യി​ക്കാ​ൻ‌ ഒ​രു​ക്ക​മാ​ണെ​ന്ന് കൈ​ത്ത​റി സം​ഘം പ്ര​സി​ഡ​ന്‍റ് ടി. ​എ​സ്. ബേ​ബി ഫൗ​ണ്ടേ​ഷ​ൻ അം​ഗ​ങ്ങ​ളെ അ​റി​യി​ച്ചതോടെ അവരെത്തി തു​ണി​ത്ത​ര​ങ്ങ​ളു​ടെ കി​റ്റും ഏ​റ്റു​വാ​ങ്ങു​ക​യായിരുന്നു.