നൗ​ഷാ​ദി​നു കൂ​ട്ടു​കാ​രു​ടെ സ്നേ​ഹാ​ദ​രം
Wednesday, August 14, 2019 12:06 AM IST
കൊ​ച്ചി: വി​ൽ​പ​ന​യ്ക്കു ക​രു​തി​യ തു​ണി​ത്ത​ര​ങ്ങ​ളി​ൽ ഭൂ​രി​ഭാ​ഗ​വും പ്ര​ള​യ​ദു​രി​ത​ബാ​ധി​ത​ർ​ക്കു ന​ൽ​കി നാടെങ്ങും ശ്രദ്ധിക്കപ്പെട്ട മാ​തൃ​ക കാ​ട്ടി​യ മാ​ലി​പ്പു​റം സ്വ​ദേ​ശി നൗ​ഷാ​ദി​നു സുഹൃത്തുക്ക
ളായ വ​ഴി​യോ​രക്ക​ച്ച​വ​ട​ക്കാ​രു​ടെ സ്നേ​ഹാ​ദ​രം. വ​ഴി​യോ​രക്ക​ച്ച​വ​ട തൊ​ഴി​ലാ​ളി യൂ​ണി​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മേ​ന​ക​യി​ൽ നൗ​ഷാ​ദി​ന് ഉജ്വലസ്വീ​ക​ര​ണം ന​ൽ​കി.

ഹ​ർ​ഷാ​ര​വ​ത്തോ​ടെ എ​ടു​ത്തു​യ​ർ​ത്തി​ക്കൊ​ണ്ടാ​ണ് അ​ദ്ദേ​ഹ​ത്തെ സ്വീ​ക​ര​ണസ്ഥ​ല​ത്തേ​ക്ക് ആ​ന​യി​ച്ച​ത്. പൂ​ക്ക​ൾ ന​ൽ​കി​യും ആ​ലിം​ഗ​നം ചെ​യ്തും നൗ​ഷാ​ദിന്‍റെ നന്മ​യെ അവർ വാ​നോ​ളം പ്ര​ശം​സി​ച്ചു. സി​ഐ​ടി​യു സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ.​എ​ൻ. ഗോ​പി​നാ​ഥ് യോഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ർ.​ ക​ണ്ണ​ൻ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ശ​നി​യാ​ഴ്ച വ​ഴി​യോ​ര​ക്ക​ച്ച​വ​ട തൊ​ഴി​ലാ​ളി ഫെ​ഡ​റേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ തി​രു​വ​ന​ന്ത​പു​ര​ത്തു നൗ​ഷാ​ദി​ന് സ്വീ​ക​ര​ണ​മൊ​രു​ക്കി​യി​ട്ടു​ണ്ട്.