തു​റ​വുങ്ക​രക്കാർ പ്ര​തി​ഷേ​ധി​ച്ചു
Wednesday, August 14, 2019 12:06 AM IST
കാ​ഞ്ഞൂ​ർ: ചെ​ങ്ങ​ൽ തോ​ട് അ​ശാ​സ്ത്രീ​യ​മാ​യ രീ​തി​യി​ൽ അ​ട​ച്ച് കെ​ട്ടാ​ൻ ശ്ര​മി​ക്കു​ന്ന സി​യാ​ൽ അ​ധി​കൃ​ത​ർ​ക്കെ​തി​രേ പ്ര​ദേ​ശ​വാ​സി​ക​ൾ പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കി.
ചെ​ങ്ങ​ൽ തോ​ടി​ന്‍റെ നീ​രൊ​ഴു​ക്ക് നി​ല​ച്ച​തോ​ടെ കാ​ഞ്ഞൂ​ർ, കാ​ല​ടി, ശ്രീ​മൂ​ല​ന​ഗ​രം പ​ഞ്ചാ​യ​ത്തു​ക​ളി​ൽ പ്ര​ള​യ​ത്തി​നു കാ​ര​ണ​മാ​യി​രു​ന്നു. കൂ​ടാ​തെ റ​ണ്‍​വേ​യു​ടെ ഭാ​ഗ​ത്തു​ള്ള മ​തി​ൽ ഇ​ടി​ഞ്ഞി​രു​ന്നു.
ഇ​വി​ടെ 12 അ​ടി​യോ​ളം ഉ​യ​ര​ത്തി​ൽ കോ​ണ്‍​ക്രീ​റ്റ് മ​തി​ൽ നി​ർ​മി​ക്കാ​നു​ള്ള നീ​ക്ക​മാ​ണ് ഇ​ന്ന​ലെ തുറവുങ്കര പ്ര​ദേ​ശ​വാ​സി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ത​ട​ഞ്ഞ​ത്.
ചെ​ങ്ങ​ൽ തോ​ടി​ന്‍റെ കാ​ര്യ​ത്തി​ൽ ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നും മേ​ഖ​ല​യി​ൽ താ​മ​സി​ക്കു​ന്ന ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക​ക​ൾ പ​രി​ഹ​രി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​ണ് മ​തി​ൽ നി​ർ​മാ​ണം ത​ട​ഞ്ഞ​ത്.
പ്ര​ദേ​ശ​വാ​സി​ക​ളാ​യ സ​മ​ദ് നെ​ടു​ന്പാ​ശേ​രി, ജോ​ർ​ജ് ഓ​ണാ​ട്ട്, റി​ജോ പ​ട​യാ​ട്ടി, പി.​എ.​ബ​ഷീ​ർ, പി.​കെ.​ അ​ലി അ​ക്ബ​ർ, പി.​ഐ.​നാ​ദി​ർ​ഷാ തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് നി​ർ​മാ​ണ പ്ര​വ​ർ​ത്തി​ക​ൾ ത​ട​ഞ്ഞ​ത്.
പ്ര​തി​ഷേ​ധ​ക്കാ​ർ സി​യാ​ൽ എം​ഡിയുടെ കോ​ലം ക​ത്തി​ക്കു​ക​യും ചെ​യ്തു. വി​മാ​ന​ത്താ​വ​ളം നി​ർ​മി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് 2013, 18 വ​ർ​ഷ​ങ്ങ​ളി​ലും ഈ ​വ​ർ​ഷ​വും തു​റ​വു​ങ്ക​ര മേ​ഖ​ല​യി​ലും വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ റ​ണ്‍​വേ​യി​ലും വെ​ള്ളം ക​യ​റി​യി​രു​ന്നു. കൂ​ടാ​തെ എ​യ​ർ​പോ​ർ​ട്ട് ദി​വ​സ​ങ്ങ​ളോ​ളം അ​ട​ച്ചി​ടു​ക​യും ചെ​യ്തി​രു​ന്നു.