ദു​രി​ത​ബാ​ധി​ത​രെ സ​ഹാ​യി​ക്കാ​ൻ ഫി​സാ​റ്റി​ൽ ക​ള​ക്ഷ​ൻ സെ​ന്‍റ​ർ
Wednesday, August 14, 2019 12:06 AM IST
അ​ങ്ക​മാ​ലി: പ്ര​ള​യ​ക്കെ​ടു​തി​മൂ​ലം ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​രെ സ​ഹാ​യി​ക്കു​ന്ന​തി​നാ​യി അ​ങ്ക​മാ​ലി ഫി​സാ​റ്റി​ൽ ക​ള​ക്ഷ​ൻ സെ​ന്‍റ​ർ തു​ട​ങ്ങി. ദു​രി​താ​ശ്വാ​സ ക്യാ​ന്പി​ൽ ക​ഴി​യു​ന്ന​വ​ർ​ക്ക് ആ​വ​ശ്യ​മാ​യ സാ​ധ​ന​ങ്ങാ​ണ് ഫി​സാ​റ്റി​ലെ ക​ള​ക്ഷ​ൻ സെ​ന്‍റ​റി​ൽ സ്വീ​ക​രി​ക്കു​ന്ന​ത്.
വ​സ്ത്ര​ങ്ങ​ൾ, പു​ത​പ്പു​ക​ൾ, പ​ല​വ്യ​ഞ്ജ​ന​ങ്ങ​ൾ, മ​രു​ന്നു​ക​ൾ, ബ്ര​ഷ്, പേ​സ്റ്റ് തു​ട​ങ്ങി​യ​വ​യാ​ണ് ശേ​ഖ​രി​ക്കു​ന്ന​ത്. ഇ​തി​നോ​ട​കം ത​ന്നെ ര​ണ്ട് ട്ര​ക്ക് നി​റ​യെ സാ​ധ​ന​ങ്ങ​ൾ മ​ല​പ്പു​റം, വ​യ​നാ​ട്, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ ജി​ല്ല​ക​ളി​ലെ ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ൽ എ​ത്തി​ച്ച​താ​യി ഫി​സാ​റ്റ് ചെ​യ​ർ​മാ​ൻ പോ​ൾ മു​ണ്ടാ​ട​ൻ അ​റി​യി​ച്ചു. ഇ​പ്പോ​ഴും സാ​ധ​ന​ങ്ങ​ൾ എ​ത്തി​ച്ചു കൊ​ണ്ടി​രി​ക്കു​ന്നു​ണ്ട്. ഫി​സാ​റ്റി​ലെ ക​ള​ക്ഷ​ൻ സെ​ന്‍റ​റി​ലേ​ക്ക് സാ​ധ​ന​ങ്ങ​ൾ ന​ൽ​കാ​വു​ന്ന​താ​ണെ​ന്നും ചെ​യ​ർ​മാ​ൻ അ​റി​യി​ച്ചു.
ഫി​സാ​റ്റ് എ​ൻ​എ​സ്എ​സ് ടെ​ക്നി​ക്ക​ൽ വിം​ഗി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ക​ള​ക്ഷ​ൻ സെ​ന്‍റ​ർ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഇ​തി​നു പി​ന്നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന നൂ​റി​ലേ​റെ വി​ദ്യാ​ർ​ഥി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ങ്ക​മാ​ലി മേ​ഖ​ല​ക​ളി​ൽ വെ​ള്ളം ക​യ​റി​യ വീ​ടു​ക​ളും വൃ​ത്തി​യാ​ക്കു​ന്നു​ണ്ട്. എ​ൻ​എ​സ്എ​സ് ടെ​ക്നി​ക്ക​ൽ വിം​ഗ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ സാ​ർ​ക്ക് വി​ഭാ​ഗം മേ​ധാ​വി പ്ര​ഫ. ജി​ബി വ​ർ​ഗീ​സ്, എ​ൻ​എ​സ്എ​സ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ ടോം ​ആ​ന്‍റോ എ​ന്നി​വ​രാ​ണ് ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ക്ക​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​ത്. സ​ഹാ​യം ന​ൽ​കാ​ൻ താ​ൽ​പ്പ​ര്യ​മു​ള്ള​വ​ർ​ക്ക് 04842725272 ന​ന്പ​റി​ൽ ബ​ന്ധ​പ്പെ​ടാം.