തു​രു​ത്തി​ശേ​രി ഗ​വ. എ​ൽ​പി സ്കൂ​ളി​ൽ മോ​ഷ​ണം
Wednesday, August 14, 2019 12:06 AM IST
നെ​ടു​ന്പാ​ശേ​രി: തു​രു​ത്തി​ശേ​രി ഗ​വ. എ​ൽ​പി സ്കൂ​ളി​ൽ വീ​ണ്ടും മോ​ഷ​ണം. അ​വ​ധി ദി​വ​സ​ങ്ങ​ൾ​ക്ക് ശേ​ഷം സ്കൂളി​ലെ​ത്തി​യ പ്ര​ധാ​നാ​ധ്യാ​പി​ക​യാ​ണ് മോ​ഷ​ണ വി​വ​രം അ​റി​യു​ന്ന​ത്. ഓ​ഫീ​സ് മു​റി​യി​ലെ ക​ന്പ്യൂ​ട്ട​റി​ന്‍റെ സി​പി​യു മാ​ത്ര​മാ​ണ് ന​ഷ്ട്ട​പ്പെ​ട്ട​ത്.
അ​ല​മാ​ര​യി​ൽ ഉ​ണ്ടാ​യി​രു​ന്ന സ്‌‌​കൂ​ൾ രേ​ഖ​ക​ൾ ന​ശി​പ്പി​ച്ചു. സ്‌‌​കൂ​ൾ മു​റ്റ​ത്ത് കി​ട​ന്നി​രു​ന്ന ബ​സി​ന് കേ​ടു​പാ​ടു​ക​ൾ വ​രു​ത്തി​യ മോ​ഷ്ടാ​വ് ബ​സി​ലൈ ടൂ​ൾ​കി​റ്റ് ഉ​പ​യോ​ഗി​ച്ചാ​ണ് ഓ​ഫീ​സ് മു​റി​യു​ടെ​യും ക​ംപ്യൂട്ട​ർ ലാ​ബി​ന്‍റെ​യും പൂ​ട്ടു​ക​ൾ ത​ക​ർ​ത്ത​ത്. മോ​ഷ്ടാ​വി​ന്‍റെ ചി​ത്ര​ങ്ങ​ൾ സ്ക്കൂ​ളി​ൽ സ്ഥാ​പി​ച്ചി​രു​ന്ന സി​സി​ടി​വി കാ​മ​റ​യി​ൽ പ​തി​ഞ്ഞി​ട്ടു​ണ്ട്. സി​സി​ടി​വി കാ​മ​റ​യ്ക്കും കേ​ടു​പാ​ടു​ക​ൾ വ​രു​ത്തി.
ചെ​ങ്ങ​മ​നാ​ട് പോ​ലീ​സ് സ്‌‌​കൂ​ളി​ലെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. മൂ​ന്നാ​ഴ്ച മു​ന്പും സ​മാ​ന​മാ​യ രീ​തി​യി​ൽ സ്‌‌​കൂ​ളി​ൽ മോ​ഷ​ണ​ശ്ര​മം ന​ട​ന്നി​രു​ന്നു. തു​ട​ർ​ച്ച​യാ​യി മോ​ഷ​ണ​ശ്ര​മം ന​ട​ക്കു​ന്ന​തി​നാ​ൽ സ്‌‌​കൂ​ളി​ൽ രാ​ത്രി​യി​ൽ പോ​ലീ​സ് നി​രീ​ക്ഷ​ണം ഏ​ർ​പ​പ്പെ​ടു​ത്ത​ണ​മെ​ന്ന് നെ​ടു​ന്പാ​ശേ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​നി എ​ൽ​ദോ ആ​വ​ശ്യ​പ്പെ​ട്ടു.