ദു​രി​ത​ബാ​ധി​ത​ർ​ക്ക് ഉ​ടു​പ്പു​കളുമായി എം​എ​ൽ​എ​യു​ടെ മ​ക്ക​ൾ
Wednesday, August 14, 2019 12:07 AM IST
ആ​ലു​വ: മ​ഹാ​പ്ര​ള​യ​ത്തി​ന്‍റെ ദു​രി​തം നേ​രി​ട്ട​നു​ഭ​വി​ച്ച അ​ൻ​വ​ർ സാ​ദ​ത്ത് എം​എ​ൽ​എ​യു​ടെ മ​ക്ക​ൾ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന കു​ട്ടി​ക​ൾ​ക്ക് ഉ​ടു​പ്പു​ക​ൾ ന​ൽ​കി. ത​ങ്ങ​ളു​ടെ നി​ക്ഷേ​പ​പ്പെ​ട്ടി​യി​ൽ നി​റ​ഞ്ഞ കാ​ൽ ല​ക്ഷം രൂ​പ​യോ​ളം ഉ​പ​യോ​ഗി​ച്ചാ​ണ് ഉ​ടു​പ്പു​ക​ൾ ന​ൽ​കി​യ​ത്.
ക​ടു​ങ്ങ​ല്ലൂ​ർ രാ​ജ​ശ്രീ സ്കൂ​ളി​ൽ പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി സി​മി ഫാ​ത്തി​മ​യും അ​ഞ്ചാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി സ​ഫ ഫാ​ത്തി​മ​യു​മാ​ണ് ഒ​രു വ​ർ​ഷ​ത്തെ നാ​ണ​യ ശേ​ഖ​രം ദാ​നം ന​ൽ​കി​യ​ത്. എ​റ​ണാ​കു​ളം ജി​ല്ലാ ക​ള​ക്ട​ർ​ക്ക് വ​സ്ത്ര​ങ്ങ​ൾ കൈ​മാ​റി.
24,800 രൂ​പ​യാ​ണ് ഇ​വ​രു​ടെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന​ത്. വി​വ​ര​മ​റി​ഞ്ഞ അ​ന്പാ​ടി തു​ണി​ക്ക​ട ഉ​ട​മ പി.​കെ. ശ്രീ​കു​മാ​ർ 37,000 രൂ​പ​യു​ടെ തു​ണി​ത്ത​ര​ങ്ങ​ൾ ന​ൽ​കി. കു​ട്ടി​ക​ളു​ടെ പ്ര​വ​ർ​ത്തി​യി​ൽ മ​നം നി​റ​ഞ്ഞ ഉ​ട​മ സ​മ്മാ​ന​മാ​യി ര​ണ്ട് കു​ട​യും ന​ൽ​കി. കു​ട​ക​ളും പ്ര​ള​യ​ബാ​ധി​ത​ർ​ക്ക് ന​ൽ​കാ​നാ​യി ക​ള​ക്ട​ർ​ക്ക് ഇ​വ​ർ ന​ൽ​കി.