വി​വാ​ദ ബ​ഹു​നി​ല മ​ന്ദി​രം ഈ ​വ​ർ​ഷ​വും മു​ങ്ങി
Wednesday, August 14, 2019 12:07 AM IST
അ​ങ്ക​മാ​ലി: അ​ങ്ങാ​ടി​ക്ക​ട​വ് പാ​ല​ത്തി​ന്‍റെ സ​മീ​പ​ത്തു​ള്ള വി​വാ​ദ ബ​ഹു​നി​ല കെ​ട്ടി​ട​ത്തി​ന്‍റെ അ​ടി​ഭാ​ഗം ഈ ​വ​ർ​ഷ​വും മു​ങ്ങി. മാ​ഞ്ഞാ​ലി തോ​ടി​ന്‍റെ ക​ര​യി​ൽ​നി​ന്നു 25 മീ​റ്റ​ർ പോ​ലും അ​ക​ല​മി​ല്ലാ​തെ ച​തു​പ്പു​നി​ല​ത്തി​ൽ പ​ണി​തി​രി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ന്‍റെ നി​ർ​മാ​ണം ആ​രം​ഭി​ച്ചി​ട്ട് 10 വ​ർ​ഷ​ത്തോ​ള​മാ​യി.
ആ​രം​ഭ​കാ​ലം മു​ത​ൽ നാ​ട്ടു​കാ​ർ ഈ ​ബ​ഹു​നി​ല കെ​ട്ടി​ട​ത്തി​നെ​തി​രേ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​രു​ന്നു. എ​ന്നാ​ൽ ഉ​ട​മ​സ്ഥ​ർ കെ​ട്ടി​ടം പ​ണി തു​ട​ർ​ന്നെ​ങ്കി​ലും നാ​ല് വ​ർ​ഷം ക​ഴി​ഞ്ഞ​പ്പോ​ൾ സാ​ന്പ​ത്തി​ക പ്ര​ശ്നം​മൂ​ലം നി​ർ​ത്തി​വ​ച്ചു. ഇ​പ്പോ​ൾ ഈ ​കെ​ട്ടി​ടം ഉ​ട​മ​സ്ഥ​ർ ഉ​പേ​ക്ഷി​ച്ച മ​ട്ടാ​ണ്. ക​ഴി​ഞ്ഞ വ​ർ​ഷം അ​ടി​ഭാ​ഗ​ത്തെ ര​ണ്ടു നി​ല​ക​ളി​ൽ വെ​ള്ളം ക​യ​റി​യി​രു​ന്നു. മാ​ഞ്ഞാ​ലി തോ​ട്ടി​ൽ വെ​ള്ളം ഉ​യ​ർ​ന്നാ​ൽ കെ​ട്ടി​ട​ത്തി​ന്‍റെ അ​ടി​ഭാ​ഗ​ത്ത് പെ​ട്ടെ​ന്ന് ത​ന്നെ വെ​ള്ളം ക​യാ​റാ​റു​ണ്ട്. അ​ങ്ങാ​ടി​ക്ക​ട​വ് റോ​ഡി​ൽ​നി​ന്നും മാ​ഞ്ഞാ​ലി തോ​ട്ടി​ൽ​നി​ന്നും വ​ള​രെ കു​റ​ഞ്ഞ ദൂ​ര​പ​രി​ധി​യി​ൽ പ​ണി​തി​രി​ക്കു​ന്ന കെ​ട്ടി​ട​ത്തെ​ക്കു​റി​ച്ച് വി​ശ​ദ​മാ​യി അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.