ഹൈ​ടെ​ക് ആ​യി കാ​ക്കൂ​ർ കാ​ർ​ഷി​ക വി​പ​ണി
Wednesday, August 14, 2019 12:07 AM IST
കൂ​ത്താ​ട്ടു​കു​ളം: ക​ർ​ഷ​ക​ർ കൊ​ണ്ടു​വ​രു​ന്ന ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് ടാ​ഗ് ഉ​പ​യോ​ഗി​ച്ച് വി​ല രേ​ഖ​പ്പെ​ടു​ത്തി​യും സി​സി​ടി​വി സം​വി​ധാ​ന​ങ്ങ​ളൊ​രു​ക്കി​യും കാ​ക്കൂ​ർ കാ​ർ​ഷി​ക വി​പ​ണി ശ്ര​ദ്ധേ​യ​മാ​കു​ന്നു. വി​ൽ​പന​യ്ക്കെ​ത്തി​ക്കു​ന്ന ഓ​രോ വി​ഭാ​ഗം ഉ​ത്പ​ന്ന​ത്തി​നും ബാ​ർ​കോ​ഡു​ള്ള ടാ​ഗ് ന​ൽ​കും. ക​ച്ച​വ​ട​ക്കാ​രോ ഉ​ത്പ​ന്നം വാ​ങ്ങാ​ൻ വ​രു​ന്ന നാ​ട്ടു​കാ​രോ ലേ​ലം ഉ​റ​പ്പി​ച്ചാ​ൽ ഉ​ട​ൻ ത​ന്നെ ടാ​ഗി​ലെ ബാ​ർ​കോ​ഡ് സ്കാ​ൻ ചെ​യ്ത് വി​ല ഐ​പാ​ഡി​ൽ രേ​ഖ​പ്പെ​ടു​ത്തും.
ഇ​ല​ക്ട്രോ​ണി​ക് ത്രാ​സി​ൽ സാ​ധ​ന​ങ്ങ​ൾ വ​ച്ചാ​ൽ ഉ​ട​ൻ​ത​ന്നെ കാ​ഷ് കൗ​ണ്ട​റി​ൽ അ​ട​ക്കേ​ണ്ട തു​ക​യും പ്രി​ന്‍റ് ചെ​യ്തു വ​രും. ലേ​ലം വി​ളി​ച്ച സാ​ധ​ന​ങ്ങ​ളു​ടെ വി​ല സം​ബ​ന്ധി​ച്ച ത​ർ​ക്ക​വും മാ​റി​പ്പോ​ക​ലു​മെ​ല്ലാം ഒ​ഴി​വാ​ക്കാ​നാ​യ​താ​യി ക​ർ​ഷ​ക​ർ പ​റ​യു​ന്നു. എ​ട്ടു കാ​മ​റ​ക​ളാ​ണ് വി​പ​ണി​യി​ൽ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്. തി​ങ്ക​ളാ​ഴ്ച​ക​ളി​ൽ രാ​വി​ലെ എ​ട്ടു മു​ത​ലാ​ണ് വി​പ​ണി പ്ര​വ​ർ​ത്തി​ക്കു​ക 11 മു​ത​ൽ ഉ​ൽ​പ​ന്ന ലേ​ല​മാ​രം​ഭി​ക്കും. ര​ണ്ടു ല​ക്ഷ​ത്തോ​ളം രൂ​പ മു​ട​ക്കി​യാ​ണ് വി​പ​ണി​യെ ഹൈ​ടെ​ക് ആ​ക്കി മാ​റ്റി​യി​രി​ക്കു​ന്ന​ത്.
തി​രു​മാ​റാ​ടി പ​ഞ്ചാ​യ​ത്തി​ന്‍റെ​യും പാ​ന്പാ​ക്കു​ട ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ​യും പി​ന്തു​ണ​യും വി​പ​ണി​ക്ക് ല​ഭി​ക്കു​ന്നു​ണ്ട്. ക​ർ​ഷ​ക​ർ ത​ങ്ങ​ളു​ടെ ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്ക് മി​ക​ച്ച വി​ല ല​ഭ്യ​മാ​ക്കാ​നും സു​താ​ര്യ​ത ഉ​റ​പ്പു​വ​രു​ത്താ​നും ആ​ധു​നി​ക​വ​ൽ​ക്ക​ര​ണ​ത്തി​ലൂ​ടെ ക​ഴി​ഞ്ഞ​താ​യി ഭാ​ര​വാ​ഹി​ക​ളാ​യ കെ.​സി. തോ​മ​സ്, കെ.​നോ​ബി​ൾ, ജോ​ബി ജോ​ണ്‍ എ​ന്നി​വ​ർ പ​റ​ഞ്ഞു.