സ​ഹാ​യ ഹ​സ്ത​വു​മാ​യി യൂ​ത്ത് അ​സോ​സി​യേ​ഷ​ൻ
Wednesday, August 14, 2019 12:07 AM IST
പി​റ​വം: പ്ര​ള​യ ദു​രി​ത​ത്താ​ൽ ന​ട്ടം തി​രി​യു​ന്ന വ​യ​നാ​ട്ടു​കാ​ർ​ക്ക് സ​ഹാ​യ​ഹ​സ്ത​വു​മാ​യി പി​റ​വം രാ​ജാ​ധി​രാ​ജ സെ​ന്‍റ് മേ​രീ​സ് യാ​ക്കോ​ബാ​യ ക​ത്തീ​ഡ്ര​ൽ യൂ​ത്ത് അ​സോ​സി​യേ​ഷ​ൻ അം​ഗ​ങ്ങ​ൾ.
പൊ​തു​ജ​ന​ങ്ങ​ളി​ൽ​നി​ന്നു സ​മാ​ഹ​രി​ച്ച പു​തു​വ​സ്ത്ര​ങ്ങ​ളും നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ളു​മാ​ണ് വ​യ​നാ​ട്ടി​ലെ റ​വ​ന്യു വ​കു​പ്പി​ന്‍റെ ക​ള​ക്ഷ​ൻ പോ​യി​ന്‍റി​ൽ ആ​ദ്യ​ഘ​ട്ട​മാ​യി എ​ത്തി​ച്ചു ന​ൽ​കി​യ​ത്. ഒ​രു ദി​വ​സം​കൊ​ണ്ട് ഏ​ക​ദേ​ശം ഒ​ന്ന​ര ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ സാ​ധ​ന​ങ്ങ​ളാ​ണ് ഇ​തി​നാ​യി യൂ​ത്ത് അ​സോ​സി​യേ​ഷ​ൻ പ്ര​വ​ർ​ത്ത​ക​ർ സ​മാ​ഹ​രി​ച്ച​ത്.
സ​ഹാ​യ​വു​മാ​യി പോ​യ വാ​ഹ​നം ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ സാ​ബു കെ. ​ജേ​ക്ക​ബ് ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു. ഫാ. ​എ​ൽ​ദോ​സ് പാ​ങ്കോ​ട്, ട്ര​സ്റ്റി ബേ​ബി കി​ഴ​ക്കേ​ക്ക​ര, അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി ഏ​ലി​യാ​സ് ജോ​ർ​ജ് പ​ട​വെ​ട്ടി​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റ് ദി​പു മാ​ത്യു, സ​ണ്ണി വ​ള്ള​വ​ത്താ​ട്ടി​ൽ, റെ​ജി. പി. ​വ​ർ​ഗീ​സ്, ജോ​മോ​ൻ ജേ​ക്ക​ബ്, കു​ഞ്ഞു​മോ​ൻ പാ​ല​യ്ക്ക​ൽ, ബേ​സി​ൽ തോ​ട്ട​പ്പി​ള​ളി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.
ര​ണ്ടാം​ഘ​ട്ട ദു​രി​താ​ശ്വാ​സ സ​ഹാ​യം ഈ ​മാ​സം 15 ന് ​ന​ൽ​കു​മെ​ന്ന് യൂ​ത്ത് അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.